video
play-sharp-fill

എരുമേലി കണ്ണിമല പ്രദേശത്തെ ആദ്യകാല കുടിയേറ്റ കുടുംബാംഗം; രാവിലെ രണ്ട് കീലോമീറ്റർ നടന്ന് മാതാവിന് സമർപ്പിക്കാനായി ഒരു പൂവും കൊണ്ട്  നിത്യവുമുള്ള പള്ളിയിൽ പോക്ക് ; കണ്ണിമലയുടെ മുത്തശി ഏലിയാമ്മ യാത്രയായി..!

എരുമേലി കണ്ണിമല പ്രദേശത്തെ ആദ്യകാല കുടിയേറ്റ കുടുംബാംഗം; രാവിലെ രണ്ട് കീലോമീറ്റർ നടന്ന് മാതാവിന് സമർപ്പിക്കാനായി ഒരു പൂവും കൊണ്ട് നിത്യവുമുള്ള പള്ളിയിൽ പോക്ക് ; കണ്ണിമലയുടെ മുത്തശി ഏലിയാമ്മ യാത്രയായി..!

Spread the love

സ്വന്തം ലേഖകൻ

എരുമേലി :കണ്ണിമല പ്രദേശത്തെ ആദ്യ കാല കുടിയേറ്റ കുടുംബാംഗമായ കല്ലക്കുളം പരേതനായ ഡൊമിനിക്കിൻ്റെ ഭാര്യ ഏലിയാമ്മ (106) നിര്യാതയായി.

അഞ്ച് വർഷം മുൻപുവരെ ദിവസേന രാവിലെ രണ്ട് കീലോമീറ്റർ നടന്ന് മാതാവിന് സമർപ്പിക്കാനായി ഒരു പൂവും കരുതി കൊണ്ട് ജപമാല ചൊല്ലി കൊണ്ട് പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ സ്ഥിരമായി പോകുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടൻ ഭക്ഷണങ്ങൾ മാത്രം കഴിച്ചിരുന്ന അമ്മച്ചിക്ക് ഏറ്റവും ഇഷ്ടം ചക്കയും ,നാടൻ പാലുമായിരുന്നു ,എന്നും മണ്ണിനെ സ്നേഹിച്ചിരുന്ന കർഷക വനിതയായിരുന്ന അമ്മച്ചി ചെരുപ്പ് ധരിക്കുമായിരുന്നില്ല, മൂന്നു തലമുറയെ കാണുവാൻ ഭാഗ്യം ലഭിച്ച അമ്മച്ചി വീട്ടുകാർക്കും ,നാട്ടുകാർക്കും പ്രിയങ്കരി ആയിരുന്നു.

തൻ്റ നൂറാം പിറന്നാളിൽ മുൻ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ മാത്യു അറയ്ക്കലിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയിരുന്നു ,കഴിഞ്ഞ വർഷം നൂറ്റി അഞ്ചാം വയസിൽ ഏറ്റവും പ്രായം കൂടിയ വോട്ടർക്കുള്ള ആദരവ് കാഞ്ഞിരപ്പള്ളി തഹൽസീദാരിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു.

പരേതയുടെ മൃതസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നാരംഭിച്ച് കണ്ണിലെ സെൻ്റ് ജോസഫ് പള്ളിയിൽ. മക്കൾ: ഉമ്മച്ചൻ ,ലൂസി ,ഈപ്പച്ചൻ ,ലാലി, പരേതരായ അച്ചാമ്മ ,വക്കച്ചൻ
മരുമക്കൾ: ആനിയമ്മ ,മേരിക്കുട്ടി ,സ്കറിയ ,മാത്യു ,കുഞ്ഞമ്മ ,അപ്പച്ചൻ