play-sharp-fill
ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തിലെ രണ്ടാംഘട്ട തെളിവെടുപ്പ് തുടങ്ങി; പുതുപ്പള്ളി മാങ്ങാനം സ്വദേശികളായ കൂട്ടുപ്രതികളുടെ വെളിപ്പെടുത്തലുകള്‍ നിര്‍ണ്ണായകമാകും; മുത്തുകുമാര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യും

ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തിലെ രണ്ടാംഘട്ട തെളിവെടുപ്പ് തുടങ്ങി; പുതുപ്പള്ളി മാങ്ങാനം സ്വദേശികളായ കൂട്ടുപ്രതികളുടെ വെളിപ്പെടുത്തലുകള്‍ നിര്‍ണ്ണായകമാകും; മുത്തുകുമാര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യും

സ്വന്തം ലേഖകന്‍

 

കോട്ടയം: ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തിലെ രണ്ടാംഘട്ട തെളിവെടുപ്പ് തുടങ്ങി. കൊലപാതകത്തില്‍ പ്രതികളായ ഒളിവിലായിരുന്ന മാങ്ങാനം സ്വദേശികളായ ബിപിന്‍, ബിനോയ് എന്നിവരെ കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയതോടെയാണ് ചങ്ങനാശേരിയില്‍ എത്തിച്ച് രണ്ടാം ഘട്ട തെളിവെടുപ്പ് നടത്തുന്നത്. കൂട്ടുപ്രതികളായ ബിപിന്റെയും ബിനോയ്ടുടെയും വെളിപ്പെടുത്തലുകള്‍ കേസില്‍ നിര്‍ണ്ണായകമാകും. ഇതിന് ശേഷം മുത്തുകുമാര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യും.

കോട്ടയം പുതുപ്പള്ളി സ്വദേശികളായ ബിനോയ് , വിപിന്‍ എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് മുത്തു കുമാര്‍ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തന്റെ ഭാര്യയ്ക്ക് ബിന്ദു മോനുമായി അടുപ്പമുണ്ടെന്ന മുത്തു കുമാറിന്റെ സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തു കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതക ശേഷം വിപിനും ബിനോയിയും കോയമ്പത്തൂരിലേക്ക് കടന്നെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. അവിടെ നിന്ന് ഇരുവരും ബാംഗ്ലൂരിലേക്കു കടന്നെന്ന സൂചനകള്‍ കിട്ടിയതോടെയാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചത്.ഇവരെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡില്‍ കഴിയുന്ന മുത്തുകുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുമോനെ ചങ്ങനാശേരി പൂവത്തെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ച് കൊന്ന ശേഷം വീട്ടിനുള്ളില്‍ കുഴിച്ചിട്ടത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള ആസൂത്രിത കൊലപാതകം എന്നാണ് മുത്തുകുമാര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മര്‍ദ്ദനം ആണ് ബിന്ദുമോന്റെ മരണകാരണമെന്ന് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തെളിഞ്ഞിരുന്നു.