video
play-sharp-fill

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലിഗാജുനഖാര്‍ഗേക്കായി രമേശ് ചെന്നിത്തല എംഎല്‍എ പ്രചാരണത്തിനിറങ്ങും; തരൂര്‍ സാധാരണ ജനങ്ങളുമായി ബന്ധമില്ലാത്ത നേതാവെന്ന് വിമര്‍ശനം; മുതിര്‍ന്നവരുടെ പക്ഷം പിടിക്കലില്‍ ശശി തരൂരിന് അതൃപ്തി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലിഗാജുനഖാര്‍ഗേക്കായി രമേശ് ചെന്നിത്തല എംഎല്‍എ പ്രചാരണത്തിനിറങ്ങും; തരൂര്‍ സാധാരണ ജനങ്ങളുമായി ബന്ധമില്ലാത്ത നേതാവെന്ന് വിമര്‍ശനം; മുതിര്‍ന്നവരുടെ പക്ഷം പിടിക്കലില്‍ ശശി തരൂരിന് അതൃപ്തി

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലിഗാജുനഖാര്‍ഗേക്കായി രമേശ് ചെന്നിത്തല എംഎല്‍എ പ്രചാരണത്തിനിറങ്ങും. 7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളില്‍ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പ്രചാരണം നടത്തും. ചെന്നിത്തല കോണ്‍ഗ്രസിന്റെ ഔദ്യോഗിക പദവിയൊന്നും വഹിക്കാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശത്തിന് വിരുദ്ധമാകില്ല.

പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പാരമ്പര്യവും മല്ലിഗാര്‍ജുന ഗാര്‍ഗേക്ക് തന്നെയാണെന്നും അത് കൊണ്ടാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നുമാണ് ചെന്നിത്തല പറയുന്നത്. അദ്ദേഹം മൂന്ന് തവണ പാര്‍ലമെന്റേറിയനായിരുന്നു. കേന്ദ്രമന്ത്രിയുമാക്കി. കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ കൂടി പിന്തുണയോടെയാണ് അതെല്ലാമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന ഒരാള്‍ക്ക് പാര്‍ട്ടി രംഗത്ത് പ്രവര്‍ത്തിച്ച മുന്‍കാല പരിചയം വേണം. അത് കൊണ്ടാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തന പരിചയമുള്ള ഖാര്‍ഗെയെ പിന്തുണക്കുന്നത്. മഹാഭൂരിപക്ഷം ഡെലിഗേറ്റുകളും ഖാര്‍ഗെയെ പിന്തുണക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ചെന്നിത്തല വിശദീകരിച്ചു.