അറ്റന്‍ഡര്‍ എവിടെ..? ആര്‍ക്കറിയാം..! അവധിയെടുക്കാതെ ഡ്യൂട്ടി സമയത്ത് യാത്ര, അനധികൃത പണപ്പിരിവ്; ഡോക്ടര്‍മാരെയുള്‍പ്പെടെ ഇവര്‍ വിരട്ടുന്നത് ഭരണകക്ഷി യൂണിയന്റെ പേരില്‍; പാലാ കൊഴുവനാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അറ്റന്‍ഡര്‍മാര്‍ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍
സ്വന്തം ലേഖകന്‍
കോട്ടയം: പാലാ കൊഴുവനാല്‍ പ്രാഥമിക ആരോഗൃകേന്ദ്രത്തിലെ അറ്റന്‍ഡര്‍മാര്‍ക്കെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ പുറത്ത്. ഭരണകക്ഷി യൂണിയനില്‍പ്പെട്ട പുരുഷ-വനിതാ അറ്റന്‍ഡര്‍മാരാണ് ജോലി സമയത്ത് കറങ്ങി നടന്നും അനധികൃത പണപ്പിരിവ് നടത്തിയും ആരോഗ്യകേന്ദ്രം അടക്കി വാഴുന്നത്. ഡ്യൂട്ടി സമയത്ത് അനധികൃതമായി ഇവര്‍ പുറത്ത് പോകുന്നത് കാരണം പിഎച്ച്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ നിലയിലാണ്.
ഭരണകക്ഷി യൂണിയന്റെ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ക്കും ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഭയമാണ്. 15 പേര്‍ ചേര്‍ന്നുള്ള ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച് വീടുകള്‍ കേന്ദ്രീകരിച്ച് സൗഹൃദ സംഗമങ്ങളും വിനോദയാത്രകളും ഇവര്‍ നടത്തുന്നത് പതിവാണ്. ഇത്തരം കൂട്ടായ്മകളില്‍ ഉത്പന്ന വിപണനവും പണസമ്പാദനവും നടത്തുന്നതാണ് ഇവര്‍ക്ക് സര്‍ക്കാര്‍ ജോലിയേക്കാള്‍ പ്രിയങ്കരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് മാസത്തിലൊരിക്കല്‍ യൂണിയന്‍ വനിതാ നേതാവിന്റെ നേതൃത്വത്തിലാണ് ഇവരുടെ വിനോദയാത്ര. അറ്റന്‍ഡര്‍മാരാകട്ടെ, അവധി പോലുമെടുക്കാതെയാണ് യാത്ര. ഇത് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടവര്‍ പോലും ദൂര സ്ഥലങ്ങളിലേക്കുള്ള ട്രാന്‍സ്ഫര്‍ ഭയന്ന് മൗനം പാലിക്കുകയാണ്. അത്രയ്ക്ക് സ്വാധീനമാണ് ഇവര്‍ക്ക് ഭരണകക്ഷി യൂണിയന്‍ നേതാക്കള്‍ക്കിടയില്‍.
ഡോക്ടര്‍മാര്‍ ഇല്ലാത്ത സമയങ്ങളില്‍ ഈ അറ്റന്‍ഡര്‍മാര്‍ മറ്റ് ജീവനക്കാരെ ഒപ്പിടുവിപ്പിച്ച് നിര്‍ബന്ധിച്ച് പറഞ്ഞ് വിട്ടതിന് ശേഷം പിഎച്ച്‌സി കെട്ടിടം ഇവരുടെ താവളമാക്കുകയാണ് പതിവ്. പിന്നീട് ഇവിടെ മദ്യപാനവും ചീട്ടുകളിയും അനാശാസ്യപ്രവര്‍ത്തികളും പതിവാണെന്ന് നാട്ടുകാര്‍ ഉള്‍പ്പെടെ ആക്ഷേപം ഉന്നയിക്കുന്നു. ജോലിയില്‍ കാരൃക്ഷമത പുലര്‍ത്താതെ യൂണിയന്‍രാജിന്റെ പേരില്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് മേലധികാരികളെ പോലും ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന ഈ അറ്റന്‍ഡര്‍മാര്‍ക്കെതിരെ ആരോഗൃ വകുപ്പ് അധികൃതര്‍ നടപടി എടുക്കാത്തത് വലിയ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.