വെളിച്ചെണ്ണ എന്ന് പറഞ്ഞ് വിൽക്കുന്നത് കൊടിയ വിഷം; മായം കലർന്ന 74 ബ്രാൻഡുകൾ നിരോധിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ 74 ബ്രാൻഡ് വെളിച്ചെണ്ണകൾ മായം കലർന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവയുടെ ഉത്പ്പന്നം, സംഭരണം, വിതരണം, വിൽപന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷണർ ആനന്ദ് സിംഗ് ഉത്തരവിറക്കി. ഇവയുടെ ഉപയോഗം ക്യാൻസർ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകും. 31.05.2018ൽ 45 ബ്രാൻഡ് വെളിച്ചെണ്ണകളും 30.06.2018ൽ 51 ബ്രാൻഡ് വെളിച്ചെണ്ണകളും നിരോധിച്ചിരുന്നു. ഇതു കൂടാതെയാണ് 74 ബ്രാൻഡ് വെളിച്ചെണ്ണകൾ ഇന്ന് നിരോധിച്ചത്. ക്രിസ്തുമസ് നവവത്സര വിപണിയിൽ സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 38 സ്പെഷ്യൽ സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിക്കുവാൻ അധികാരപ്പെടുത്തിയ 38 ഡെസിഗ്നേറ്റഡ് ഓഫീസർമാരെയും 76 ഭക്ഷ്യസുരക്ഷാ ഓഫീസർമാരെയും ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. കർശന പരിശോധനകൾ തുടരാൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിരോധിക്കപ്പെട്ട ബ്രാൻഡ് വെളിച്ചെണ്ണകൾ സംഭരിച്ച് വയ്ക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 അനുസരിച്ചുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ച് മായം കലർത്തി ഉത്പാദിപ്പിച്ച 74 വെളിച്ചെണ്ണകളാണ് ഇന്ന് നിരോധിച്ചത്.
ഇന്ന് നിരോധിച്ച 74 ബ്രാൻഡുകൾ
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.ടി.എസ്. കേര പ്രീമിയം ഗോൾഡ് കോക്കനട്ട് ഓയിൽ, എസ്.ടി.എസ്. കേര 3 ഇൻ 1, എസ്.ടി.എസ്. പരിമിത്രം, കേര ്രൈഗസ് ഡബിൾ ഫിൽറ്റേർഡ് കോക്കനട്ട് ഓയിൽ, കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, ബ്രില്യന്റ് ഗ്രേഡ് ഒൺ അഗ്മാർക്ക് കോക്കനട്ട് ഓയിൽ, കെ.എസ്. കേര സുഗന്ധി പ്യൂർ കോക്കനട്ട് ഓയിൽ, കേര പ്രൗഡി കോക്കനട്ട് ഓയിൽ, കേര പ്രിയം കോക്കനട്ട് ഓയിൽ, ഗോൾഡൻ ഡ്രോപ്സ് കോക്കനട്ട് ഓയിൽ, കൈരളി ഡ്രോപ്സ് ലൈവ് ഹെൽത്തി ആന്റ് വൈസ് പ്യുർ കോക്കനട്ട് ഓയിൽ, കേരള കുക്ക് കോക്കനട്ട് ഓയിൽ, കേര ഹിര കോക്കനട്ട് ഓയിൽ, കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂർ കോക്കനട്ട് ഓയിൽ, കേര സ്വാദിഷ് 100% പ്യൂർ & നാച്വറൽ കോക്കനട്ട് ഓയിൽ, കിച്ചൺ ടേസ്റ്റി കോക്കനട്ട് ഓയിൽ, കേര സുലഭ കോക്കനട്ട് ഓയിൽ, കേര ഫാം കോക്കനട്ട് ഓയിൽ, കേര ഫ്ളോ കോക്കനട്ട് ഓയിൽ, കൽപ കേരളം കോക്കനട്ട് ഓയിൽ, കേരനാട്, കേര ശബരി, കോക്കോബാർ കോക്കനട്ട് ഓയിൽ, എൻഎംഎസ് കോക്കോബാർ, സിൽവർ ഫ്ളോ കോക്കനട്ട്, കേര സ്പൈസ് കോക്കനട്ട് ഓയിൽ, വി.എം.ടി. കോക്കനട്ട് ഓയിൽ, കേര ക്ലിയർ കോക്കനട്ട് ഓയിൽ, മലബാർ റിച്ച് കോക്കനട്ട് ഓയിൽ, എസ്.ജി.എസ്. കേര, എസ്.ജി.എസ്. കേര സൗഭാഗ്യ, കേര പ്രൗഡ് കോക്കനട്ട് ഓയിൽ, കേര ക്യൂൺ, കേര ഭാരത്, കേര ക്ലാസിക് അഗ്മാർക്ക്, എവർഗ്രീൻ കോക്കനട്ട് ഓയിൽ, കോക്കോ ഗ്രീൻ, കേര പ്രീതി, ന്യൂ എവർഗ്രീൻ കോക്കനട്ട് ഓയിൽ, കേര ശുദ്ധം, കൗള പ്യൂർ കോക്കനട്ട് ഓയിൽ, പരിമളം, ധനു ഓയിൽസ്, ധനു അഗ്മാർക്ക്, ഫ്രഷസ് പ്യൂർ, കേര നട്ട്സ്, കേര ഫ്രഷ് കോക്കനട്ട് ഓയിൽ, അമൃതശ്രീ, ആർ.എം.എസ്. സംസ്‌കൃതി, ബ്രിൽ കോക്കനട്ട് ഓയിൽ, കേരള ബീ & ബീ, കേര തൃപ്തി, കൺഫോമ്ഡ് ഗ്ലോബൽ ക്വാളിറ്റി കോകോ അസറ്റ്, കേര കിംഗ്, എബിസി ഗോൾഡ്, കെ.പി. പ്രീമിയം, ന്യൂ കേരള ഡ്രോപ്, കേര മലബാർ, ആവണി വെളിച്ചെണ്ണ, എസ്.എഫ്.പി. കോക്കനട്ട് ഓയിൽ, ഗോൾഡൻ ലൈവ് ഹെൽത്തി, എ.ഡി.എം. പ്രീമിയം, എസിറ്റി മലബാർ നാടൻ, കേര സമൃദ്ധി, കേര ഹെൽത്തി ഡബിൾ ഫിൽട്ടർ, ലൈഫ് കുറ്റ്യാടി, ഫേമസ് കുറ്റ്യാടി, ഗ്രീൻ മൗണ്ടൻ, കേരള സ്മാർട്ട്, കേര കിംഗ്, സുപ്രീംസ് സൂര്യ, സ്പെഷ്യൽ ഈസി കുക്ക്, കേര ലാന്റ് എന്നീ ബ്രാൻഡ് വെളിച്ചെണ്ണകളാണ് ഇന്ന് നിരോധിച്ചത്.