
റോഡിൽ ഓയിൽ വീണു; തെന്നി വീണ് ബൈക്ക് യാത്രക്കാരൻ പരിക്ക്; അപകടം മൂലവട്ടം മേൽപ്പാലത്തിനു സമീപം
തേർഡ് ഐ ബ്യൂറോ
മൂലവട്ടം: റോഡിൽ വീണ ഓയിലിൽ തെന്നി വീണ് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു. മൂലവട്ടം റെയിൽവേ മേൽപ്പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. മറ്റക്കര സ്വദേശിയായ ഉണ്ണിയ്ക്കു പരിക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ മൂലവട്ടം മേൽപ്പാലത്തിനു സമീപമായിരുന്നു അപകടം. ഇതുവഴി കടന്നു പോയ വാഹനത്തിൽ നിന്നുള്ള ഓയിൽ ചോർന്ന് റോഡിൽ വീണതാണ് എന്നു സംശയിക്കുന്നു. ഇത്തരത്തിൽ വീണ ഓയിലിൽ തെന്നു ഉണ്ണിയുടെ ബൈക്ക് മറിയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്നു, ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാരും പൊലീസും വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്നു റോഡ് കഴുകി വൃത്തിയാക്കി.
Third Eye News Live
0