
തിരുവനന്തപുരം: കുതിച്ചുയരുന്ന വെളിച്ചെണ്ണവിലയ്ക്ക് പൂട്ടിടാൻ സപ്ലൈകോ.
വിലക്കയറ്റം പിടിച്ചുനിർത്താൻ സബ്‌സിഡിയോടെ വെളിച്ചെണ്ണ വാങ്ങാം.
സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയ്ക്കും അരലിറ്റർ 179 രൂപയ്ക്കും ലഭ്യമാക്കും.
സബ്‌സിഡിയില്ലാത്ത വെളിച്ചെണ്ണ ലിറ്ററിന് 429 രൂപ നിരക്കിലും അരലിറ്റർ 219 രൂപയ്ക്കും ലഭ്യമാക്കും. സണ്‍ഫ്ലവർ ഓയില്‍, പാം ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.
ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ ഓണച്ചന്തകള്‍ ഓഗസ്റ്റ് 25ന് തുടങ്ങും. ഇവിടെ നിന്നും സബ്‌സിഡിയോടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാം. എല്ലാ ജില്ലകളിലും സെപ്റ്റംബര്‍ നാല് വരെ പത്ത് ദിവസമാണ് ചന്തകള്‍ നടത്തുന്നത്. റേഷൻ സംവിധാനത്തിലൂടെ വെള്ളകാർഡുകാർക്ക് 15 കിലോ സ്‌പെഷ്യല്‍ അരി പത്ത് രൂപ 90 പൈസയ്ക്ക് ലഭ്യമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group