നാളെയാണ് ലാസ്റ്റ് ഡേറ്റ്; ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന് കീഴില്‍ കേരളത്തില്‍ നിരവധി ഒഴിവുകള്‍; 25,000 തുടക്ക ശമ്പളം; ഉടൻ അപേക്ഷിക്കാം

Spread the love

കൊല്ലം : ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മില്ലിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

video
play-sharp-fill

അറ്റന്‍ഡന്റ്, അസിസ്റ്റന്റ്, ഓപ്പറേറ്റര്‍ ഒഴിവുകളിലേക്ക് കരാർ നിയമനമാണ് നടക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി നാളെ അവസാനിക്കും. യോഗ്യത, അപേക്ഷ തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഫീഷ്യല്‍ വെബ്സെെറ്റ് സന്ദർശിക്കുക.

അവസാന തീയതി: ഡിസംബര്‍ 5

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ കരാര്‍ റിക്രൂട്ട്‌മെന്റ്.

ബോയിലര്‍ അറ്റന്‍ഡന്റ്
മെക്കാനിക്കല്‍ അസിസ്റ്റന്റ്
ഇലക്‌ട്രീഷ്യന്‍
ഫിറ്റര്‍
ഫിറ്റര്‍ (മെഷീനിസ്റ്റ്)
വെല്‍ഡര്‍
വെയ് ബ്രിഡ്ജ് ഓപ്പറേറ്റര്‍
ജെസിബി ഓപ്പറേറ്റര്‍
പ്ലാന്റ് ഓപ്പറേറ്റര്‍
പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത

ബോയിലര്‍ അറ്റന്‍ഡന്റ്

ഐടി ഐ ഫിറ്റര്‍ ട്രേഡ് അല്ലെങ്കില്‍ തത്തുല്യം. സെക്കന്റ് ക്ലാസ് ബോയിലര്‍ സര്‍ട്ടിഫിക്കറ്റ്.

മെക്കാനിക്കല്‍ അസിസ്റ്റന്റ്

മെക്കാനിക്കല്‍ ട്രേഡില്‍ ഐടി ഐ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ വിഎച്ച്‌എസ്‌ഇ.

മെക്കാനിക്കല്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ഇലക്‌ട്രീഷ്യന്‍

ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ.

വയര്‍മാന്‍ ലൈസന്‍സ്, സൂപ്പര്‍വൈസറി സര്‍ട്ടിഫിക്കറ്റ്. മൂന്ന് വര്‍ഷത്തെ സമാന ജോലി പരിചയം.

ഫിറ്റര്‍

ഫിറ്റര്‍ ട്രേഡില്‍ ഐടി ഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം.

സമാന തസ്തികയില്‍ ജോലി ചെയ്തുള്ള മൂന്ന് വര്‍ഷത്തെ പരിചയം.

ഫിറ്റര്‍ (മെഷീനിസ്റ്റ്)

ഫിറ്റര്‍ ട്രേഡില്‍ ഐടി ഐ അല്ലെങ്കില്‍ വിഎച്ച്‌എസ്‌ഇ.

സമാന തസ്തികയില്‍ ജോലി ചെയ്തുള്ള മൂന്ന് വര്‍ഷത്തെ പരിചയം.

വെല്‍ഡര്‍

വെല്‍ഡിങ്ങില്‍ ഐടി ഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വിഎച്ച്‌എസ്‌ഇ.

വെല്‍ഡിങ് ജോലിയില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

വെയ് ബ്രിഡ്ജ് ഓപ്പറേറ്റര്‍

പത്താം ക്ലാസ് വിജയം

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ആറുമാസ ഡിപ്ലോമയും, രണ്ട് വര്‍ഷത്തെ എക്‌സ്പീരയന്‍സും.

ശമ്ബളം

Post Salary
ബോയിലര്‍ അറ്റന്‍ഡന്റ്

Rs.23,700/-
മെക്കാനിക്കല്‍ അസിസ്റ്റന്റ് Rs.24,400/-
ഇലക്‌ട്രീഷ്യന്‍ Rs. 25,100/-
ഫിറ്റര്‍ Rs. 25,100/-
ഫിറ്റര്‍ (മെഷീനിസ്റ്റ്) Rs. 25,100/-
വെല്‍ഡര്‍ Rs. 25,100/-
വെയ് ബ്രിഡ്ജ് ഓപ്പറേറ്റര്‍ Rs. 25,100/-
ജെസിബി ഓപ്പറേറ്റര്‍ Rs. 25,100/-
പ്ലാന്റ് ഓപ്പറേറ്റര്‍ Rs. 25,100/-
അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ ചുവടെ നല്‍കിയ ലിങ്ക് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് കരാര്‍ റിക്രൂട്ട്‌മെന്റ് പേജ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച്‌ മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ നല്‍കുക.

അപേക്ഷ ഫോമിനോടൊപ്പം, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ അയക്കണം.

ശേഷം ഇവ ഉള്‍പ്പെടെ നോട്ടിഫിക്കേഷനില്‍ നല്‍കിയിട്ടുള്ള അഡ്രസിലേക്ക് ഡിസംബര്‍ 5ന് മുന്‍പായി അയക്കണം.

അപേക്ഷ: https://oilpalmindia.com/careers/