പാചക എണ്ണ പുനരുപയോഗിക്കുന്നതിന് മുമ്പ് ശുദ്ധീകരിക്കാൻ ഇതാ ചില പൊടിക്കൈകൾ

Spread the love

കോട്ടയം: ഓരോ ദിവസവും പലതരം ഭക്ഷണങ്ങളാണ് നമ്മൾ ഉണ്ടാക്കുന്നത്. ഒട്ടുമിക്ക ഭക്ഷണങ്ങളിലും എണ്ണ ചേർക്കാറുമുണ്ട്. പാചകം ചെയ്യുമ്പോൾ എണ്ണ ഉപയോഗിക്കുന്നത് കറികളുടെ സ്വാദ് കൂട്ടുന്നു. എന്നാൽ ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞതിനു ശേഷം ചെറിയ തരികൾ എണ്ണയിൽ കിടക്കുന്നത് കാണാൻ സാധിക്കും. ഇത് കാര്യമാക്കാതെ ബാക്കിവന്ന എണ്ണ പിന്നെയും നമ്മൾ പുനരുപയോഗിക്കാറുണ്ട്. ഒരിക്കൽ ഉപയോഗിച്ചത് എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. പാചക എണ്ണ പുനരുപയോഗിക്കുന്നതിന് മുമ്പ് വൃത്തിയാക്കാം ഇങ്ങനെ.

അരിച്ചെടുക്കാം

എണ്ണ നന്നായി തണുത്തതിന് ശേഷം പേപ്പർ ടവൽ ഉപയോഗിച്ച് അരിച്ചെടുക്കാം. പാചകത്തിന് ശേഷം എണ്ണയിൽ ഉണ്ടാകുന്ന തരികളെ നീക്കം ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നത്. തരികൾ നീക്കം ചെയ്യാതെ പുനരുപയോഗിച്ചാൽ ചൂടാക്കുമ്പോൾ ഇത് കരിയാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോളപ്പൊടി

എണ്ണ ചോളപ്പൊടിയുമായി മിക്സ് ചെയ്തതിന് ശേഷം ചെറിയ തീയിലിട്ട് ചൂടാക്കിയെടുക്കണം. അതേസമയം എണ്ണ തിളയ്ക്കാൻ പാടില്ല. സ്പൂൺ ഉപയോഗിച്ച് ഇടക്ക് ഇളക്കി കൊടുക്കുന്നത് നല്ലതായിരിക്കും. 10 മിനിറ്റ് ചൂടാക്കുമ്പോഴേക്കും എണ്ണയിലെ തരികൾ അലിഞ്ഞുപോകുന്നു.

നാരങ്ങ ചേർക്കാം

ബാക്കിവന്ന എണ്ണ നന്നായി ചൂടാക്കണം. നാരങ്ങ ചെറുതായി മുറിച്ചതിന് ശേഷം അതിലേക്ക് എണ്ണ ചേർക്കാം. ഇത് എണ്ണയിലുള്ള തരികളെ നാരങ്ങ വലിച്ചെടുക്കുകയും എണ്ണയെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

വെളിച്ചമടിക്കരുത്

ശരിയായ രീതിയിൽ സൂക്ഷിച്ചാൽ മാത്രമേ എണ്ണ കേടുവരാതെ ഇരിക്കുകയുള്ളു. ഈർപ്പം, ചൂട്, വെളിച്ചം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എണ്ണ മാറ്റി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഈർപ്പവും വെളിച്ചവുമടിച്ചാൽ എണ്ണ പെട്ടെന്ന് കേടായിപ്പോകുന്നു.

സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കരുത്

എളുപ്പത്തിന് വേണ്ടി എണ്ണ സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്ന ശീലം ഒഴിവാക്കാം. അമിതമായി ചൂടേൽക്കുമ്പോൾ എണ്ണ കേടുവരാൻ സാധ്യതയുണ്ട്.