കരിപ്പൂർ വിമാന അപകടം, രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടൽ: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അനുശോചിച്ചു
സ്വന്തം ലേഖകൻ
കുവൈറ്റ് : നാട്ടിലെ കുടുംബത്തെ കാണാനുള്ള പ്രതീക്ഷയില്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.
ദാരുണ അപകടത്തില്‍ 18 പേരാണ് മരിച്ചത്. മരണപ്പെട്ട ആളുകളുടെ കുടുംബങ്ങളെ സംരക്ഷിക്കാനും, പരിക്കേറ്റ ആളുകളുടെ ചികിത്സ പൂർണ്ണമായും സൗജന്യമാക്കുവാനും വേണ്ട കാര്യങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ചെയ്യണം എന്നും ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അതോടൊപ്പം തന്നെ രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്കു ആദരങ്ങളികൾ അർപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സൂം മീറ്റിംഗിൽ ആലപ്പുഴ ജില്ലയിൽ നിന്നുമുള്ള നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി എസ് പിള്ളൈ,പ്രേംസൺ കായംകുളം, നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി,ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയൽ,ജില്ലാ നേതാക്കന്മാരായ ജോൺസി സാമുവേൽ,ജോൺ വര്ഗീസ്,തോമസ് പള്ളിക്കൽ,കലേഷ് ബി പിള്ള ,ബിജി പള്ളിക്കൽ,ജോസ് പെണ്ണുക്കര തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും കുര്യൻ തോമസ് നന്ദിയും പറഞ്ഞു.