ഒരു “കൈ” സഹായവുമായി ഒ.ഐ.സി.സി വെൽഫെയർ വിംഗ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അബ്ബാസിയ: കോവിഡ് സമയത്ത് നാട്ടിൽ നിന്നും ജോലിക്കായി കുവൈറ്റിലെത്തുകയും, അവസാനം കഴിഞ്ഞ ഒരു വർഷത്തോളമായി ജോലിയും, വേതനവും ലഭിക്കാതെ ദുരിതമനുഭവിക്കുകയായിരുന്നയാൾക്ക് സഹായവുമായി ഒ.ഐ.സി.സി വെൽഫെയർ വിംഗ്.

എറണാകുളം ഇടക്കൊച്ചി സ്വദേശി ബെന്നി കെ.ജെയുടെ വിവരമറിഞ കുവൈറ്റ് ഒ.ഐ.സി.സി വെൽഫെയർ വിംഗ് , ഒ.ഐ.സി.സി നാഷണൽ പ്രസിഡൻ്റ് വർഗ്ഗീസ് പുതുക്കുളങ്ങരയുടെ നിർദ്ദേശാനുസരണം അദ്ദേഹത്തിന് വേണ്ട സഹായങ്ങൾ എത്തിച്ച് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇദേഹത്തിന് കുവൈറ്റ് ഒ.ഐ.സി.സി വെൽഫെയർ വിംഗ് സഹായം എത്തിച്ചു നല്കുകയും, കഴിഞ്ഞ ദിവസം ജസീറ എയർവേയ്‌സിൽ നാട്ടിലേക്ക് തിരിച്ചു പോവുന്നതിന് വേണ്ട എയർ ടിക്കറ്റ് എടുത്തു നല്കുകയും ചെയ്തു. വെൽഫെയർ വിംഗ് ചെയർമാൻ ഹരീഷ് ത്രിപ്പൂണിത്തുറ, വൈസ് ചെയർമാൻ സജി മണ്ഡലത്തിൽ എന്നിവർ ചേർന്ന് അദേഹത്തെ യാത്രയാക്കുകയും ചെയ്തു.