video
play-sharp-fill

ഒഐസിസി കുവൈറ്റ് വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടത്തി

ഒഐസിസി കുവൈറ്റ് വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടത്തി

Spread the love

സ്വന്തം ലേഖകൻ

കുവൈറ്റ് : ഒഐസിസി കുവൈറ്റ് വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ വെബ് നാറിലൂടെ സംഘടിപ്പിച്ചു. സജി മണ്ഡലത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വെൽഫയർ വിങ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ അദ്ധ്യക്ഷം വഹിച്ചു.

എല്ലാവരെയും സമഭാവനയോടു കൂടി കാണുന്ന മഹത് വ്യക്തിത്വമാണ് ബഹുമാന്യനായ ഉമ്മൻചാണ്ടിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് മഹിളാ കോൺഗ്രസ്സ് അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു. പുതുപ്പള്ളിയിലെ ജനങ്ങളുടെ നേട്ടമാണ് തന്റെ പിതാവിന്റെ സുവർണ്ണ ജൂബിലിയെന്നും അതിൽ അവരോടുള്ള നന്ദി അറിയിക്കുന്നതായും ചാണ്ടി ഉമ്മൻ ചടങ്ങിൽ പങ്കെടുത്തു കൊണ്ടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ തലമുറ ജീവിതത്തിൽ പകർത്തേണ്ട മാതൃകയാണ് ഉമ്മൻചാണ്ടിയെന്നും, ഒ.ഐ.സി.സി യുടെ ഊർജം പാർട്ടി വേണ്ട രീതിൽ ഉപയോഗിക്കുന്നുണ്ടോ എന്നു സംശയിക്കുന്നതായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മാത്യു കുഴൽ നാടൻ മുഖ്യ പ്രഭാഷണം നടത്തി പറഞ്ഞു. ഒ.ഐ.സി.സി നാഷണൽ പ്രസിഡൻ്റ് വർഗ്ഗീസ് പുതുക്കുളങ്ങര,എബി വാരിക്കാട്,

ഹമീദ് കേളോത്ത്, ബി. എസ് പിള്ള, ജസ്സി ജയ്സൺ, വർഗ്ഗീസ് മാരമൺ , ജോയി ജോൺ തുരുത്തിക്കര,, ബക്കൻ ജോസഫ്, രാജീവ് നടുവിലേമുറി, പ്രേംസൺ കായംകുളം, ഷഷീദ് ലബ, സോബിൻ സണ്ണി,അലക്സ് മാനന്തവാടി, നിബു ജേക്കബ്,ബത്താർ വൈക്കം,ഷംസു താമരക്കുളം,ലിപിൻ മുഴുക്കുന്ന്,വിപിൻ മങ്ങാട്ട്,ജോൺ കോട്ടയം,സണ്ണി മണർകാട്ട് ,

രാജേഷ് ബാബു,മധുകുമാർ,ഖലീൽ,ഗിരീഷ് തൃപ്പൂണിത്തുറ,എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ആന്റോ വാഴപ്പള്ളി നന്ദിയും പറഞ്ഞു.