സർക്കാർ ആശുപത്രിയില്‍ നഴ്സുമാരുടെ ശുചിമുറിയില്‍ ഒളി ക്യാമറ സ്ഥാപിച്ച ഡോക്ടർ പിടിയില്‍: ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചത് പെൻ ക്യാമറ: ഡോക്ടറെ പോലിസ് അറസ്റ്റു ചെയ്തു: ക്യാമറ സ്ഥാപിച്ചിട്ട് 15 ദിവസമായെന്ന് ചോദ്യം ചെയ്യലിൽ ഡോക്ടർ.

Spread the love

കോയമ്പത്തൂർ: പൊള്ളാച്ചി ജില്ലാ സർക്കാർ ആശുപത്രിയിൽ നഴ്സുമാരുടെ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച ട്രെയിനി ഡോക്ടർ പിടിയിൽ.
കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗറൈ സ്വദേശി വെങ്കിടേഷ് (33) എന്ന ട്രെയിനി ഡോക്ടറാണ് പിടിയിലായത്

രണ്ട് ദിവസം മുമ്പ് ഒരു വനിതാ നഴ്‌സ് ജീവനക്കാരുടെ വിശ്രമമുറിയില്‍ പേനയുടെ ആകൃതിയിലുള്ള ക്യാമറ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രി സൂപ്പർവൈസറെ അറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ പിടിയിലായത്. ഡോക്ടർമാരും നഴ്സുമാരും ട്രെയിനി ഡോക്ടർമാരും ഉള്‍പ്പെടെ നൂറിലധികം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും പ്രത്യേക ശുചിമുറികളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടെത്തലിനെ തുടർന്ന് വെങ്കിടേഷിനെതിരെ ആശുപത്രി അധികൃതർ പൊള്ളാച്ചി ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതല്‍ അന്വേഷണത്തിനായി ഡോക്ടറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചോദ്യം ചെയ്തപ്പോള്‍ നവംബർ 16ന് ജോലിയില്‍ പ്രവേശിച്ചതു മുതല്‍ ഇയാള്‍ ശുചിമുറിയില്‍ ക്യാമറ സ്ഥാപിച്ചതായി വ്യക്തമായി. ഓണ്‍ലൈനില്‍ ക്യാമറ വാങ്ങിയതിന്‍റെ തെളിവുകള്‍ ഫോണില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.

വെങ്കിടേഷ് മുമ്പ് ജോലി ചെയ്തിരുന്ന ആശുപത്രികളിലും സമാനമായ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം നടക്കുകയാണ്. സംഭവം മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കുള്ളിലെ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച്‌ ഗുരുതരമായ ആശങ്കകള്‍ ഉയർത്തിയിട്ടുണ്ട്.