play-sharp-fill
നഷ്ടത്തിൽ നിന്നും  ഓഹരി വിപണി കരകയറി;  സെൻസെക്‌സ് സൂചികകൾ ഇതാദ്യമായി 150 പോയിന്റ് ഉയർന്ന് 42,000ത്തിലെത്തി

നഷ്ടത്തിൽ നിന്നും ഓഹരി വിപണി കരകയറി; സെൻസെക്‌സ് സൂചികകൾ ഇതാദ്യമായി 150 പോയിന്റ് ഉയർന്ന് 42,000ത്തിലെത്തി

 

സ്വന്തം ലേഖകൻ

മുംബൈ : നഷ്ടത്തിൽ നിന്നും ഇന്ന് ഓഹരി വിപണി കരകയറി. റെക്കോർഡ് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്‌സ് സൂചികകൾ ഇതാദ്യമായി 150 പോയിന്റ് ഉയർന്ന് 42,000ത്തിലെത്തി. നിഫ്റ്റി 28 പോയിന്റ് ഉയർന്ന് 12371ലുമാണ് വ്യാപാരം പുരോഗമിച്ചത്.

ബിഎസ്ഇയിലെ 1342 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 932 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വ്യാപാരയുദ്ധം അവസാനിപ്പിച്ച് യുഎസ്-ചൈന ഒന്നാംഘട്ട വ്യാപാരക്കരാർ ഒപ്പുവെച്ചതാണ് വിപണിയിലെ നേട്ടത്തിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഎസ്ഇ മിഡ്ക്യാപ് സ്‌മോൾ ക്യാപ് ഓഹരികൾ 0.5ശതമാനത്തോളം നേട്ടത്തിലും ലോഹ വിഭാഗം ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് ബാങ്ക്, ഐഷർ മോട്ടോഴ്‌സ്, റിലയൻസ്, പവർഗ്രിഡ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും വേദാന്ത, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോർകോർപ്, എംആന്റ്എം, ഐഒസി, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.