play-sharp-fill
മികച്ച നേട്ടത്തിലായിരുന്ന ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ,      മൊത്തവില പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതാണ് നഷ്ടങ്ങൾക്ക് കാരണം

മികച്ച നേട്ടത്തിലായിരുന്ന ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ, മൊത്തവില പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതാണ് നഷ്ടങ്ങൾക്ക് കാരണം

 

സ്വന്തം ലേഖകൻ

മുംബൈ : ഇന്ന് മികച്ച നേട്ടത്തിലായിരുന്ന ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്‌സ് 70.99 പോയിന്റ് താഴ്ന്ന് 40,938.72ലും നിഫ്റ്റി 26 പോയിന്റ് താഴ്ന്ന് 12,060.70ലുമാണ് വ്യാപാരം അവസാനിച്ചത്.

മൊത്തവില പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതാണ് നഷ്ടങ്ങൾക്ക് കാരണം. ബിഎസ്ഇയിലെ 1122 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1342 ഓഹരികൾ നഷ്ടത്തിലുമായപ്പോൾ 207 ഓഹരികൾക്ക് മാറ്റമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോഹം, വാഹനം, എഫ്എംസിജി, ഊർജം, ഫാർമ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായി. ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കി.

ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഗെയിൽ, എച്ച്ഡിഎഫ്‌സി, പവർ ഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ഗ്രാസിം, അദാനി പോർട്‌സ്, ഐടിസി, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ, വേദാന്ത, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.