play-sharp-fill
യുഎസ്-ചൈന വ്യാപാര തർക്കം സമവായത്തിലേക്ക് : അടുത്തയാഴ്ച്ച ഇരുരാജ്യങ്ങളും തമ്മിൽ പുതിയ വ്യാപാര കരാർ;   ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

യുഎസ്-ചൈന വ്യാപാര തർക്കം സമവായത്തിലേക്ക് : അടുത്തയാഴ്ച്ച ഇരുരാജ്യങ്ങളും തമ്മിൽ പുതിയ വ്യാപാര കരാർ;  ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

 

സ്വന്തം ലേഖകൻ

മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടത്തിൽ അവസാനിച്ചു. യുഎസ്-ചൈന വ്യാപാര തർക്കം സമവായത്തിലേക്കെത്തുമെന്നും അടുത്തയാഴ്ച്ച ഇരുരാജ്യങ്ങളും തമ്മിൽ പുതിയ വ്യാപാര കരാറിലേർപ്പെടുമെന്ന പ്രതീക്ഷയാണ് ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് നേട്ടത്തിലേക്കെത്താൻ കാരണം. അതേസമയം ആഗോളതലത്തിലെ മോശം ധനസ്ഥിതിയും, ഇന്ത്യയിൽ പടരുർന്നുപിടിച്ച മാന്ദ്യവും വിപണിയെ ബാധിച്ചിട്ടില്ല. ഇറാൻ-യുഎസ് സംഘർഷം ചെറിയ തോതിൽ അയവ് വന്നതും വിപണിയിൽ ഉണർവുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്.

അതേസമയം ഇറാൻ തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യമണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊനാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ ഏത് നിമിഷവും ഇറാൻ ഖാസിം സുലൈമാൻ രക്തത്തിന് പകരം ചോദിക്കുമെന്നും കടുത്ത പ്രതികാര നടപടിയിലേക്ക് ഇറാൻ നീങ്ങുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. സംഘർഷ ഭീതിയും, ആഗോള രാഷ്ട്രീയ സാഹചര്യവും മാറിയതോടെ ഇന്ത്യൻ രൂപയുടെ മൂല്യവും വർധിച്ചു. രൂപയുടെ മൂല്യം 15 ഉയർന്ന് 71.21 ലേക്കത്തി. അതായത് ഒരു യുഎസ് ഡോളറിന് ഇന്ത്യൻ രൂപ 71 ആണെന്നർത്ഥം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 147.37 പോയിന്റ് ഉയർന്ന് അതായത് 0.36 ശതമാനം ഉയർന്ന് 41599.72 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 40.60 പോയിന്റ് ഉയർന്ന് അതായത് 12256.50 ലേ്ക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ച്ത്. നിലവിൽ 1389 കമ്ബനികളുടെ ഓഹരികൾ നേട്ടത്തിലും, 1133 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണുള്ളത്.കോൾ ഇന്ത്യ (3.69%), ടാറ്റാ മോട്ടോർസ് (2.27%), ഇൻഫോസിസ് (1.46%), മാരുതി സുസൂക്കി (1.42%), ഗെയ്ൽ (1.33%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്.

അതേസമയം വ്യാപാരത്തിൽ രൂപപ്പെട്ട സമ്മർദ്ദം വിവിധ കമ്പനികളുടെ ഓഹരികളിൽ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-5.39%), സീ എന്റർടെയ്ൻ (-3.33%), ഐസിഐസിഐ ബാങ്ക് (-1.11%), ഇൻഡസ്ഇൻഡ് ബാങ്ക് (-1.09%), ടൈറ്റാൻ കമ്ബനി (-0.81%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.

എന്നാൽ വ്യാപാരത്തിൽ രൂപപ്പെട്ട സമ്മർദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളിൽ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത് . ഭാരതി എയർടെൽ (1,692.26), എസ്ബിഐ (1,407.99), യെസ് ബാങ്ക് (1,356.23), ടാറ്റാ മോ്ട്ടോർസ് (1,183.04), റിലയൻസ് (882.82) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.