ലിപ്‌ലോക്ക് രംഗങ്ങളുമായി പ്രേക്ഷകരെ ഞെട്ടിച്ച് അനിഖ; കൊറിയന്‍ ആരാധികയായ പെണ്‍കുട്ടിയുടെ കഥയുമായി ‘ഓ മെെ ഡാര്‍ലിംഗ്’, ട്രെയിലര്‍ പുറത്ത്; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ബാലതാരമായി എത്തി മലയാളത്തിലും തമിഴിലും ഇപ്പോള്‍ തെലുങ്കിലും പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്‍.

താരം മലയാളത്തില്‍ നായികയായി എത്തുന്ന ആദ്യ സിനിമയാണ് ‘ഓ മെെ ഡാര്‍ലിംഗ്’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറിയന്‍ ആരാധികയായ പെണ്‍കുട്ടിയുടെയും അവളുടെ പ്രണയത്തിന്റെയും കഥ പറയുന്ന ഒരു ന്യൂജനറേഷന്‍ ചിത്രമാണിത്. ഇതിനോടകം ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

‘അനുഗ്രഹീതന്‍ ആന്റണി’, ‘ജോ ആന്റ് ജോ’എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധയനായ മെല്‍വി ജി ബാബുവാണ് നായകന്‍. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ.

മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമ പ്രസാദ്, ഡെയ്ന്‍ ഡേവിസ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.