video
play-sharp-fill

‘അയ്യേ, മോശം’; ഇരിക്കാനാവാത്ത രീതിയില്‍ വൃത്തികേടായ കസേരകള്‍; ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ചര്‍ച്ചയായി സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളുടെ ശോച്യാവസ്ഥ !! 

‘അയ്യേ, മോശം’; ഇരിക്കാനാവാത്ത രീതിയില്‍ വൃത്തികേടായ കസേരകള്‍; ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ചര്‍ച്ചയായി സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളുടെ ശോച്യാവസ്ഥ !! 

Spread the love

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളുടെ ശോച്യാവസ്ഥ ചര്‍ച്ചയാകുന്നു. ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് ഇരിക്കാനാവാത്ത രീതിയില്‍ വൃത്തിഹീനമായ കസേരകളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പലയിടത്തും ഇരിക്കാനാവാത്ത രീതിയില്‍ വൃത്തികേടായ കസേരകളും വാര്‍ത്തകളില്‍ നിറയുകയാണ്.

ഹൈദരാബാദിലെ സ്റ്റേഡിയത്തില്‍ മലിനമായ കസേരകളുടെ ചിത്രം സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ലോകകപ്പില്‍ ഇംഗ്ലണ്ട്-ന്യൂസിലൻഡ് ഉദ്ഘാടന മത്സരത്തിനെത്തിയ കാണികള്‍ അഹ്മദാബാദ് സ്റ്റേഡിയത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വൈറലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഹൈദരാബാദ് ഒറ്റപ്പെട്ട ഉദാഹരണമല്ല, 2000 രൂപ വിലയുള്ള ടിക്കറ്റെടുത്ത് അഹ്മദാബാദിലെത്തിയാലും അതേ അവസ്ഥയാണ്’ -മോദി സ്റ്റേഡിയത്തിലെ വൃത്തിഹീനമായ കസേരകളുടെ ചിത്രം ഉള്‍പ്പെടെ സൗരഭ് പരീക് എന്ന കളിക്കമ്ബക്കാരൻ പോസ്റ്റ് ചെയ്തു.