
ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ വീട്ടിലെ പെരുമാറ്റത്തെ സാരമായി ബാധിക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടത് പ്രധാനമാണ്. ദേഷ്യം പങ്കാളിയോടു കാണിക്കുന്നത് പങ്കാളിയിലും കുടുംബാംഗങ്ങളിലും മാനസിക സമ്മര്‍ദമുണ്ടാക്കും.
ദാമ്പത്യത്തിലെ സന്തോഷവും സമാധാനവും അത് ഇല്ലാതാക്കും.
വ ൈകീട്ട് ജോലി കഴിഞ്ഞു വരുന്ന ഭര്‍ത്താവ് തനിക്കും മക്കള്‍ക്കും എന്തെങ്കിലും സമ്മാനവുമായി വരുമെന്നും സ്‌നേഹ സല്ലാപത്തില്‍ ഏർപ്പെടുമെന്നുമെല്ലാം നിനച്ചിരിക്കുന്ന ഭാര്യമാരുണ്ട്. എന്നാല്‍ വന്നു കയറുമ്പോഴേ ദേഷ്യവും ബഹളവുമാകും. കണ്ണില്‍ കാണുന്നതിനെല്ലാം കുറ്റം ആരോപിച്ച് പ്രശ്‌ന രാത്രിയാക്കുന്ന പങ്കാളിയോട് കടുത്ത ദേഷ്യം തോന്നരുത്.
നിങ്ങളുടെ ഭര്‍ത്താവിന് / ഭാര്യക്ക് ദേഷ്യം നിങ്ങളോടുള്ളല്ല, ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദമാണ് വീട്ടില്‍ പ്രകടിപ്പിക്കുന്നതെന്ന് അറിയുക. ഇത് തിരിച്ചറിഞ്ഞ് പരിചരണം നല്‍കി മാനസിക സമ്മര്‍ദ്ദം കുറക്കുകയാണ് വേണ്ടത്. വീട്ടില്‍ വന്നു കയറുമ്പോൾ ഉരുളക്കുപ്പേരി എന്ന കണക്കെ വാക്പ്രയോഗം നടത്തിയാല്‍ പ്രശ്‌നം വഷളാകുകയാണ് ചെയ്യുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിലെ പ്രശ്‌നങ്ങള്‍ ജോലിയെയും ബാധിക്കാം. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ ജോലിത്തിരക്കുമൂലം മാറ്റി വയ്‌ക്കേണ്ടി വരുന്നതും കുടുംബത്തിലെ ചടങ്ങുകള്‍ക്ക് സ്ഥിരമായി പോകാന്‍ കഴിയാതെ വരുന്നതും ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാക്കും.
ജോലിയും കുടുംബവും ഒരുപോലെ കൊണ്ടു പോകുന്നതില്‍ പുരുഷന്മാരെപ്പോലെതന്നെ മാനസിക സമ്മര്‍ദ്ദം സ്ത്രീകളും അനുഭവിക്കുന്നുണ്ട്. എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് സമയം കണ്ടെത്താനോ സ്വന്തം കഴിവുകളെ പൂര്‍ണമായി ഉപയോഗപ്പെടുത്താനോ മിക്കവര്‍ക്കും കഴിയുന്നില്ല.
ഓഫീസ് ടൈം കഴിഞ്ഞും പണിയെടുക്കുന്നത് നല്ല ശീലമല്ലെന്നാണ് പഠനങ്ങള്‍. ടാസ്‌കുകള്‍ സമയം ക്രമീകരിച്ച് കൃത്യമായി ചെയ്ത് തീര്‍ക്കുകയാണ് ഇതിനുള്ള വഴി.
രാവിലേ തുടങ്ങാം: ബുദ്ധിമുട്ടുള്ള, കൂടുതല്‍ കഷ്ടപ്പാടുള്ള പണികള്‍ ചെയ്യാന്‍ പറ്റിയ സമയം രാവിലെയാണ്. ഉച്ചകഴിഞ്ഞുള്ള സമയത്ത് റിസ്‌കില്ലാത്ത എളുപ്പമുള്ള ജോലികള്‍ ചെയ്യാം. മടുപ്പുണ്ടാവില്ല.
മോട്ടിവേഷണല്‍ ടോക്കുകള്‍: ഇടക്കൊക്കെ മനസ്സിന് അല്‍പം പോസിറ്റീവ് എനര്‍ജി നല്‍കാം. ജീവിതവിജയം നേടിയ ആളുകളുടെ അനുഭവമോ മോട്ടിവേഷണല്‍ ടോക്കോ കേള്‍ക്കാം.
സെല്‍ഫ് കെയര്‍: പണിത്തിരക്കിനിടയില്‍ 40 മിനിറ്റ് മെഡിറ്റേഷനൊന്നും സമയമുണ്ടാവില്ല. പകരം സീറ്റില്‍ ഇരിക്കുമ്പോള്‍ തന്നെ ഇടവേളകളില്‍ നന്നായി ഒന്ന് ദീര്‍ഘനിശ്വാസം വിട്ടോളൂ. രണ്ടോ മൂന്നോ ആയാലും കുഴപ്പമില്ല. ഒപ്പം കണ്ണടക്കുകയും വേണം. ഓഫീസിലേയ്ക്ക് വരുമ്പോഴും പോകുമ്പോഴും സ്‌റ്റെയര്‍കേസ് ഉപയോഗിക്കാം. ചെറുവ്യായാമമാവട്ടെ.
മീറ്റിങ്ങുകള്‍ ജോലി സമയത്ത് തന്നെ: ക്ലൈന്റ് മീറ്റിങുകള്‍ ജോലിയുടെ ഭാഗം തന്നെയാണ്. ഒന്‍പത് മുതല്‍ അഞ്ച് വരെയുള്ള നിങ്ങളുടെ ജോലി സമയത്ത് തന്നെ ഇവ നടത്താം. ഒഴിവു സമയങ്ങളെ അതിന്റെ വഴിക്കുവിടാം.
അവധി എടുക്കാനുള്ളതാണ്: കമ്പനി അനുവദിച്ചിട്ടുള്ള ഓഫ്‌ഡേയ്‌സ്, വെക്കേഷനുകള്‍, ഡേ ഔട്ടുകള്‍ ഒന്നും വെറുതേ പാഴാക്കേണ്ട. ജോലിയില്‍ കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ചു വരാന്‍ ഇവ സഹായിക്കും. മാത്രമല്ല ഓഫീസിന് പുറത്തുള്ള നമ്മുടെ ജീവിതം മനോഹരമാക്കാനും ഇതൊക്കെ വേണം.
വീട്ടില്‍ കൊണ്ടുപോകേണ്ട: ചെയ്ത് തീരാനുള്ള വര്‍ക്കുകള്‍ വീട്ടില്‍ കൊണ്ടുപോയി തീര്‍ക്കുന്നത് മോശം ശീലമാണ്. ജോലിയും ജീവിതവും തമ്മിലുള്ള ബാലന്‍സ് തെറ്റാന്‍ അത് മതി.
ഇടവേളകള്‍: ചില ഓഫീസുകളില്‍ ഇടക്ക് ചായകുടിക്കാനൊക്കെയുള്ള സമയമുണ്ടാവും, ചില സ്ഥലങ്ങളില്‍ അങ്ങനെ സമയമൊന്നും കാണില്ല. സമയം നമുക്ക് സ്വയം കണ്ടെത്താം. ഒരു ചോക്കളേറ്റോ, ഒരു പാക്കറ്റ് ബിസ്‌ക്കറ്റോ കൈയില്‍ കരുതാം.. ഇവ കഴിക്കുകയോ, ഒരു പാട്ട് കേള്‍ക്കുകയോ, ഒന്ന് എഴുന്നേറ്റ് നടക്കുകയോ ചെയ്യാന്‍ മടിക്കേണ്ട.
നോ പറയാം: വര്‍ക്ക്‌ലോഡ് കൂടുതലാണെങ്കില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ ഉറപ്പായും നോ പറയുക. എന്തുകൊണ്ടാണെന്ന് ബോസിനെ കൃത്യമായി ബോധ്യപ്പെടുത്തണമെന്ന് മാത്രം.
സ്വിച്ച് ഓഫ് ടൈം: ഓഫീസില്‍ നിന്ന് ഇറങ്ങിയ ശേഷം പ്രധാനപ്പെട്ട മെസേജുകള്‍ ഒന്നും വരാനില്ലെങ്കില്‍ ഓഫീസ് മെയിലുകളോട് ബൈ പറയാം. അതുപോലെ വാട്‌സാപ്പും. അടുത്ത ദിവസം ഓഫീസില്‍ എത്തിയ ശേഷം അവ പരിശോധിക്കാം.
ഭക്ഷണം: എത്ര തിരക്കാണെങ്കിലും സമയത്ത് ഭക്ഷണം കഴിക്കണം. കുറച്ച് നട്‌സോ, ഹെല്‍ത്തി ബിസ്‌കറ്റോ ഒപ്പം ഒരു കുപ്പി വെള്ളവും കരുതാം.
ഡെസ്‌ക് പവര്‍സ്റ്റേഷനാക്കാം: ആവശ്യമുള്ള സാധനങ്ങള്‍ വൃത്തിയായി മേശമേല്‍ അടുക്കി വയ്ക്കാം. പോസിറ്റീവ് തോട്ട്‌സ് എഴുതി പിന്‍ ചെയ്യാം. ഭംഗിയുള്ള ചിത്രങ്ങളോ ഒരു ടേബിള്‍ കാറ്റ്കസോ കൂടി വച്ചാല്‍ ഭംഗിയാകും. കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ ചിത്രവും പോസിറ്റീവ് എനര്‍ജി നല്‍കുന്നതാക്കാം.
ഇടപഴകാം: സഹപ്രവര്‍ത്തകരുമായി നല്ല സൗഹൃദമുണ്ടാക്കാം. ഓഫീസ് ഔട്ടിങ്, പാര്‍ട്ടി, വിശേഷദിനങ്ങളില്‍ ആശംസകള്‍ നല്‍കല്‍… എല്ലാം ഓഫീസ് ജീവിതം സന്തോഷം നിറഞ്ഞതാക്കും.
അമിതപ്രതീക്ഷകള്‍ ഒഴിവാക്കാം: കരിയറിലെ വിജയങ്ങളില്‍ അമിത സന്തോഷമോ പ്രതീക്ഷകളോ വേണ്ട. അടുത്തത് എന്ത് നേടാം എന്ന കാര്യത്തിന് പ്രാധാന്യം നല്‍കാം.
ഷെയറിങ്: എന്തുമേതും സ്വയം ചെയ്താലേ വൃത്തിയാകൂ എന്ന വാശി വേണ്ട. കുറേ പണികളൊക്കെ മറ്റുള്ളവര്‍ക്കും കൈമാറാം.
ബോസ് ഈസ് ബോസ്: തൊഴിലുടമയും സൂപ്പര്‍വൈസര്‍മാരും നിങ്ങളില്‍ നിന്ന് എന്തൊക്കെയാണു പ്രതീക്ഷിക്കുന്നതെന്ന് കൃത്യമായി അറിഞ്ഞുവെക്കുക. അവരില്‍ പലതരക്കാരുണ്ടാവും. ആളറിഞ്ഞ് പെരുമാറുകയാണ് വഴി.