ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികള്‍; 55കാരൻ പിടിയിൽ ; പല തവണയായി കെെപറ്റിയത് ഒന്നര കോടിയോളം രൂപ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ 55ക്കാരൻ പിടിയിൽ. തിരുവനന്തപുരം തൊളിക്കോട് സ്വദേശി മുരുകനെയാണ് വലിയമല പൊലീസ് പിടികൂടിയത്. കൊറോണ സമയത്ത് പലരിൽ നിന്നും പല തവണയായി പണം കെെപറ്റിയ ഇയാൾ ഒന്നര കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായാണ് പരാതി.
കരാർ വ്യവസ്ഥയിൽ ഐഎസ്ആർഒയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തിരുവനന്തപുരം സ്വദേശികളിൽ നിന്നും ഇയാൾ പണം വാങ്ങിയത്. പണം നൽകിയവർ ജോലിയെക്കുറിച്ച് പിന്നീട് അന്വേഷിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് അവരെ വിശ്വാസിപ്പിക്കും. ഒടുവില്‍ ഐഎസ്ആർഒ കേന്ദ്രങ്ങളിൽ അന്വേഷിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് പണം നൽകിയവർ മനസിലാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുരുകൻ്റെ വലയിൽ വീണ ഇരുപത്തി അഞ്ചോളം ആളുകൾ വലിയമല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പക്ഷേ പണം നൽകിയ തെളിവുകൾ പരാതിക്കാരുടെ പക്കലില്ലെന്ന് കാരണം പറഞ്ഞ് പൊലീസ് ആദ്യം കേസ് എഫ്ഐആർ ഇടാൻ തയാറായില്ല. തുടർന്ന് പരാതികാർ കോടതിയെ സമീപിക്കുകയായിരുന്നു.