പാതി വില തട്ടിപ്പ് : ബിജെപി നേതാവിനെ എന്തുകൊണ്ടാണ് പിണറായി വിജയന്റെ പൊലീസ് സംരക്ഷിക്കുന്നത് ; ബിജെപി നേതാവിനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകി ; ആരോപണവുമായി സന്ദീപ് വാര്യർ

Spread the love

പാലക്കാട്: പാതി വില തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി കോൺ​ഗ്രസ് വക്താവ് സന്ദീപ് വാര്യർ. തട്ടിപ്പുമായി ബന്ധപ്പെട്ട് എ എൻ രാധാകൃഷ്ണൻ എന്ന ബിജെപി നേതാവിനെ എന്തുകൊണ്ടാണ് പിണറായി വിജയന്റെ പൊലീസ് സംരക്ഷിക്കുന്നത് എന്ന് സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ആയിരക്കണക്കിന് പാവപ്പെട്ട വീട്ടമ്മമാരിൽ നിന്നും കോടിക്കണക്കിന് രൂപ മണി ചെയിൻ മോഡൽ സ്കൂട്ടർ വിതരണ സ്കീം നടത്തി തട്ടിയെടുത്ത സൈൻ സംഘടനയ്ക്കെതിരെ എന്തുകൊണ്ടാണ് കേരള പൊലീസ് കേസെടുക്കാത്തത് ?. എ എൻ രാധാകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയിരിക്കുകയാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.

സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയിരക്കണക്കിന് പാവപ്പെട്ട വീട്ടമ്മമാരിൽ നിന്നും കോടിക്കണക്കിന് രൂപ മണി ചെയിൻ മോഡൽ സ്കൂട്ടർ വിതരണ സ്കീം നടത്തി തട്ടിയെടുത്ത സൈൻ സംഘടനയ്ക്കെതിരെ എന്തുകൊണ്ടാണ് കേരള പോലീസ് കേസെടുക്കാത്തത് ? A N രാധാകൃഷ്ണൻ എന്ന ബിജെപി നേതാവിനെ എന്തുകൊണ്ടാണ് പിണറായി വിജയൻറെ പോലീസ് സംരക്ഷിക്കുന്നത് ? സിപിഎം ബിജെപി ബാന്ധവത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കേസ് മാറുകയാണ് . AN രാധാകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ് . സിപിഎമ്മുകാർക്ക് നാണമില്ലേ ?