ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോന് മുംബൈ വിമാനത്താവളത്തിൽ എസ്‌കലേറ്ററിൽ നിന്ന് വീണ് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
മുംബൈ: മോഹൻലാൽ നായകനായ ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോന് മുംബൈ വിമാനത്താവളത്തിൽ എസ്‌കലേറ്ററിൽ നിന്ന് വീണ് ഗുരുതര പരിക്ക്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
മുംബൈ എയർപോർട്ടിൽ നിന്നും വിമാനം കയറാൻ പുറപ്പെടുന്നതിന് മുമ്പായിരുന്നു അപകടം. വീഴ്ചയിൽ താടിയെല്ലിന് ഒടിവ് സംഭവിച്ച ശ്രീകുമാറിനെ ആദ്യം മുംബൈയിലും പിന്നീട് ബാംഗ്ലൂരും വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നാളെ താടിയെല്ലിന് ശസ്ത്രക്രിയ നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീകുമാറിന്റെ ആദ്യ പ്രോജക്ടായ ഒടിയന്റെ അവസാനഘട്ട അണിയറ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംവിധായകന് വീഴ്ച പറ്റിയത്. ഡിസംബറിൽ റിലീസിനൊരുങ്ങുകയാണ് ഒടിയൻ.
Third Eye News Live
0