ഒഡീഷയില്‍ നിന്നെത്തിച്ച് കഞ്ചാവ് മുണ്ടക്കയത്ത് വില്പന;എക്‌സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ 1.4 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Spread the love

കോട്ടയം: ഒഡീഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ച് മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും വിൽപ്പന നടത്തിയ യുവാവ് 1.4 കിലോഗ്രാം കഞ്ചാവുമായി പിടിയിൽ. കോരുത്തോട് കൊമ്പുകുത്തി കൈതക്കൂട്ടത്തില്‍ ഹരികൃഷ്ണനെ (അഘോരി 23) ആണ് പിടിയിലായത്.

എക്‌സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ കാഞ്ഞിരപ്പള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ സുധി കെ സത്യപാലന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രിവന്‍റീവ് ഓഫീസർമാരായ അരുൺകുമാർ ഇ സി, സുരേഷ് കുമാർ കെ എൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈജു പി എ, വിശാഖ് കെ വി, സനൽ മോഹൻദാസ്, അമൽ പി എം, ആനന്ദ് ബാബു, രതീഷ് ടി എസ്, നിയാസ് സി ജെ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മീര എം നായർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ജോഷി എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.