
സ്വന്തം ലേഖിക
ഭുവനേശ്വര്‍: ഒഡിഷ ട്രെയിൻ അപകടത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അപകട സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വേദനാജനകമായ സംഭവമാണ് നടന്നത്. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും വേദന പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ കോണില്‍ നിന്നും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും. അപകടത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും.
പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും മോദി പറഞ്ഞു, രക്ഷാപ്രവര്‍ത്തനം നടത്തിയവരെ മോദി അഭിനന്ദിക്കുകയും ചെയ്തു.