ഒഡീഷ ട്രെയിന്‍ ദുരന്തം: അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ.

5 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് സിബിഐ. ബെഹനഗ റെയില്‍വേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ് കസ്റ്റഡിയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, 81 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുള്ളതായി സര്‍ക്കാര്‍ അറിയിച്ചു.
ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്‍റെ ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ മുക്തി നേടിയിട്ടില്ല.

ഏകദേശം 278 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവൻ നഷ്ടമായത്. 1,100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിൻ ദുരന്തത്തില്‍ നാലു മലയാളികളും ഉള്‍പ്പെട്ടിരുന്നു.

പരിക്കേറ്റ മലയാളികള്‍ കൊച്ചിയില്‍ തിരികെയെത്തിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ കിരണ്‍, ബിജീഷ്, വൈശാഖ്, രഘു എന്നിവരാണ് നോര്‍ക്കയുടെ സഹായത്തോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിയത്.

ക്ഷേത്ര നിര്‍മ്മാണ ജോലിക്കായിട്ടായിരുന്നു ഇവര്‍ കൊല്‍ക്കത്തയില്‍ പോയത്. തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.

പരിക്കേറ്റ ഇവര്‍ സമീപത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തലനാരിഴയ്ക്കാണ് ജീവൻ തിരികെ കിട്ടിയതെന്ന് ഇവര്‍ പറഞ്ഞു.