
ദില്ലി: ഒഡീഷയിലെ ബലാസോറിൽ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ രാഷ്ട്രപതി ദ്രൗപതി മുർമു സന്ദർശിച്ചു. 95 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിൽ കഴിയുകയാണ്. രാഷ്ട്രപതിക്കൊപ്പം ഒഡീഷാ ഗവർണറും മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുമുണ്ടായിരുന്നു.
ആശുപത്രിയിലെത്തിയ രാഷ്ട്രപതി പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചികിത്സ പുരോഗതിയെക്കുറിച്ച് ഡോക്ടർമാരുമായി ചർച്ച നടത്തുകയും ചെയ്തു. അധ്യാപകന്റെ പീഡനത്തിൽ മനംനൊന്താണ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.