
ഭുവനേശ്വർ: ഒഡീഷയിലെ ധെൻകനാൽ ജില്ലയിലെ കരിങ്കൽ ക്വാറിയിൽ പാറയിടിഞ്ഞുവീണ് വൻ അപകടം. നിരവധിപേർ പാറകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. ശനിയാഴ്ചയായിരുന്നു അപകടം.
തൊഴിലാളികള്‍ ഡ്രില്ലിംഗിലും ഖനന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കെയാണ് വലിയൊരു ഭാഗം പാറ ഇടിഞ്ഞു വീണത്. അപകടസമയത്ത് എത്ര തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. അപകടത്തില്‍ നിരവധി തൊഴിലാളികള്‍ മരിച്ചതായാണ് പ്രാഥമിക വിവരം.
ധെന്‍കനാല്‍ ജില്ലയിലെ മോട്ടംഗ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗോപാല്‍പൂര്‍ ഗ്രാമത്തിന് സമീപത്തെ ക്വാറിയിലാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



