
മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കണ്ടെടുത്ത തോക്കുകൾ ഒഡീഷയിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചത്
സ്വന്തം ലേഖിക
തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ ഉപയോഗിച്ച തോക്കുകൾ ഒഡീഷയിൽ നിന്ന് തട്ടിയെടുത്തതാണെന്ന് പൊലീസ് പറഞ്ഞു. 2004ൽ ഒഡീഷയിലെ കോരാപുഡിലെ ആയുധസംഭരണ ശാലയിൽ ആക്രമണം നടത്തി തട്ടിയെടുത്ത ആയുധങ്ങളിൽ ചിലതാണ് കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു.
303 സീരിസിൽപ്പെട്ട രണ്ട് തോക്കുകളാണ് തിരിച്ചറിഞ്ഞത്. പിടിച്ചെടുത്ത മറ്റു തോക്കുകളുടെ പരിശോധന തുടരുകയാണ്.അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനു ശേഷം പിടിച്ചെടുത്ത ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മാവോവാദി ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചുകൊടുത്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡീഷയിലെ പോലീസ് സ്റ്റേഷനിൽനിന്ന് തട്ടിയെടുത്ത തോക്കുകളാണെന്ന് സ്ഥിരീകരിച്ചത്.
Third Eye News Live
0
Tags :