ഒഡീഷയില്‍ ട്രെയ്‌ലർ വാഹനം പൊലീസ് ജീപ്പിലിടിച്ച്‌ അപകടം; അഞ്ച് പോലീസുകാർക്ക് ദാരുണാന്ത്യം; മൂന്നുപേർക്ക് ഗുരുതര പരുക്ക്

Spread the love

ഒഡീഷ: ഒഡീഷയില്‍ ട്രെയ്‌ലർ വാഹനം പൊലീസ് ജീപ്പിലിടിച്ച്‌ അഞ്ച് പൊലീസുകാർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ജർസുഗുദ സദർ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു വാഹനാപകടം ഉണ്ടായത്.

video
play-sharp-fill

അമിത വേഗതയില്‍ എത്തിയ ട്രെയ്‌ലർ വാഹനം പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എട്ട് പൊലീസുകാരാണ് അപകടസമയത്ത് ജീപ്പില്‍ ഉണ്ടായിരുന്നത്. കാശിറാം ബോയി, ദേബദത്ത സാ, നിരഞ്ജൻ കുജുർ, ഹവില്‍ദാർ ലിംഗരാജ് ദുരുവ, ഭക്‌തബന്ധു മിർദ്ധ എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് ഗുരുതരമായ പരിക്ക്. ഇടിയുടെ ആഘാതത്തില്‍ പൊലീസ് ജീപ്പ് മുഴുവനായും തകർന്നു.

സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് അപകടകാരണം എന്നതടക്കമുള്ള സംഭവങ്ങള്‍ പരിശോധിച്ചുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group