ഒക്ടോബർ 29 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം

Spread the love

 

സ്വന്തം ലേഖിക

കോട്ടയം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ വ്യാപാരി സമൂഹം 2019 ഒക്ടോബർ 29 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കടകളടച്ചു പണിമുടക്കുന്നു. വാറ്റ് നിയമത്തിന്റെ മറവിൽ സംസ്ഥാന സർക്കാർ വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്നതിനെ തുടർന്ന് ലക്ഷക്കണക്കിന് വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ് .

ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് കേരളത്തിലെ വ്യാപാരി സമൂഹം സമരം നടത്തുന്നത്. ജില്ലാ കളക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും അന്നേ ദിവസം മാർച്ചും ധർണ്ണയും നടത്തപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ വ്യാപാരിയായ പുന്നമൂട് സ്വദേശി ജീവൻ ആർ.കുറുപ്പ് സംസ്ഥാന സർക്കാരിന്റെ വ്യാപാര ദ്രോഹനടപടി മൂലം ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കച്ചവടം നിർത്തിയ സ്ഥാപനത്തിന് ഭീമമായ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വന്നതിനെത്തുടർന്ന് ആണ് ജീവൻ ആത്മഹത്യക്ക് ശ്രമിച്ചത്.

ഖജനാവിലേക്ക് വരുമാനമുണ്ടാക്കാൻ വ്യവസായികളെ പീഡിപ്പിക്കുന്ന തരത്തിലുള്ള ഹീനമായ നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്.ഇതിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അനിശ്ചിതക്കാലത്തേക്ക് സ്ഥാപനങ്ങൾ അടച്ചിട്ട്് തെരുവിൽ ഇറങ്ങുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ പറഞ്ഞു.