
കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണം റെക്കോർഡ് വിലയില്‍. രണ്ടു ദിവസങ്ങള്‍ക്കു മുമ്ബ് വിലയില്‍ ചെറിയ ഒരു കുറവ് രേഖപ്പെടുത്തിയെങ്കിലും, സ്വർണ്ണവില കുതിപ്പ് തുടരുകയാണ്. അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില.
ഇന്ന് പവൻ 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയാണ്.സ്വർണ്ണം ഗ്രാമിന് 65 രൂപ കൂടി. ഒരു ഗ്രാമിന് 7360 രൂപയാണ് വില
അന്താരാഷ്ട്ര സ്വർണ്ണവില 2746 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്. മുന്നേറ്റം തുടരുകയാണെങ്കില്‍ അടുത്ത ആഴ്ച 2800 ഡോളറിലേക്ക് എത്തിയേക്കും. ഭൗമരാഷ്ട്രീയ സംഘർഷങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ആളുകള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണം വാങ്ങി കൂട്ടുന്നതാണ് സ്വർണവില കൂടാനുള്ള പ്രധാന കാരണം. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 82ലക്ഷം രൂപ കടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group