
കൊല്ലം: കൊല്ലം ഓച്ചിറയില്‍ ബാർ പരിസരത്ത് യുവാക്കള്‍ തമ്മില്‍ അടിയും ബഹളവും.
പിന്നാലെ യുവാക്കള്‍ക്ക് ക്രൂര മർദ്ദനം. തടി കഷ്ണം കൊണ്ടും ഹെല്‍മറ്റ് ഉപയോഗിച്ചും യുവാക്കളെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം നടന്നത്.
കരുനാഗപ്പള്ളി സ്വദേശികളായ വിനീഷ്, ഷോബി എന്നിവർക്കാണ് മർദ്ദനമേറ്റത്. അക്രമി സംഘത്തിലെ മൂന്ന് പേരെ ഓച്ചിറ പോലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനന്തു, സിദ്ധാർത്ഥ്, റിനു എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായി ഷിബു എന്ന പ്രതി ഒളിവിലാണ്. ഓച്ചിറ വലിയകുളങ്ങര സ്വദേശികളാണ് പ്രതികള്‍.
മദ്യലഹരിയില്‍ ഉണ്ടായ തർക്കമാണ് ഒടുവില്‍ ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.