play-sharp-fill
കൊച്ചി മെട്രോയിൽ ഇന്ന് മുതൽ യാത്രാനിരക്കിൽ 20 ശതമാനം ഇളവ്

കൊച്ചി മെട്രോയിൽ ഇന്ന് മുതൽ യാത്രാനിരക്കിൽ 20 ശതമാനം ഇളവ്

സ്വന്തം ലേഖിക

കൊച്ചി: യാത്രക്കാർക്ക് വീണ്ടും നിരക്കിളവുമായി കൊച്ചി മെട്രോ. ഇന്ന് മുതൽ ഈ മാസം 30 വരെ ടിക്കറ്റിൽ 20 ശതമാനം ഇളവാണ് ലഭിക്കുക. കൊച്ചി മെട്രോ തൈക്കുടം വരെ സർവീസ് ആരംഭിച്ച ശേഷം യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ ഭാഗമായി കെ.എം.ആർ.എൽ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് നൽകിയിരുന്നു. എന്നാൽ, ഈ നിരക്കിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിക്കെയാണ് പുതിയ നിരക്കിളവുമായി കൊച്ചിമെട്രോ വീണ്ടും എത്തുന്നത്. വ്യാഴാഴ്ച മുതൽ 20 ശതമാനം കിഴിവ് ടിക്കറ്റ് നിരക്കിൽ ലഭിക്കും.

ഗ്രൂപ്പായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഉൾപ്പെടെ 20 ശതമാനം കിഴിവുണ്ടാകും. 30 ദിവസത്തെ ട്രിപ്പ് പാസുള്ളവർക്ക് 30 ശതമാനവും 60 ദിവസത്തെ ട്രിപ്പ് പാസുള്ളവർക്ക് 40 ശതമാനവും ആയിരിക്കും കിഴിവ്. നിലവിലിതു യഥാക്രമം 25, 33 ശതമാനമാണ്. കൊച്ചി വൺ കാർഡുള്ളവർക്ക് 25 ശതമാനം കിഴിവുണ്ടാകും. മെട്രോ ടിക്കറ്റിലെ ഇളവു കുറച്ചെങ്കിലും യാത്രക്കാരുടെ താൽപര്യം കണക്കിലെടുത്താണു ഇളവ് കാലാവധി നീട്ടാൻ തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. ഈ മാസം 25 വരെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ പാർക്കിംഗ് സൗകര്യവും ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group