പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ പുത്തൻകോയിക്കൽ കൊട്ടാരത്തിൽ(വടക്കേമുറി)പൂരാടം നാൾ കേരളവർമ രാജ(86) അന്തരിച്ചു

Spread the love

കോട്ടയം: പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ പുത്തൻകോയിക്കൽ കൊട്ടാരത്തിൽ(വടക്കേമുറി)പൂരാടം നാൾ കേരളവർമ രാജ(86)തൃശ്ശൂർ തിരുത്തൂർ നടുവിൽ മഠത്തിൽ അന്തരിച്ചു.

പന്തളം കൊട്ടാരം കുടുംബാംഗം പരേതയായ ഉത്രം നാൾ അംബാലിക തമ്പുരാട്ടിയുടെയും കോട്ടയം കുഴിപ്പുറം ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും മകനാണ്.

ഭാര്യ: തൃശ്ശൂർ തിരുത്തൂർ നടുവിൽ മഠത്തിൽ രാജേശ്വരി വർമ. മകൻ: ദിനേശ് വർമ.
മരുമകൾ: സരിത വർമ.സഹോദരങ്ങൾ: പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ രാജ, രാഘവവർമ രാജ, രാജേശ്വരി തമ്പുരാട്ടി, പരേതരായ രാധ തമ്പുരാട്ടി, രാജരാജവർമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌കാരം ബുധനാഴ്ച (18/ 06 / 2025) 11-ന് തൃശ്ശൂർ തിരുത്തൂർ നടുവിൽ മഠം വീട്ടുവളപ്പിൽ.

പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്ന് പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രം അടച്ചിട്ടു. ജൂൺ 28-ന് രാവിലെ ശുദ്ധി ക്രിയകൾക്കു ശേഷം ക്ഷേത്രം തുറക്കും.