
സ്വന്തം ലേഖകൻ
കോട്ടയം : റിട്ട. സർക്കിൾ ഇൻസ്പെക്ടർ എം വി മാത്യു (73) നിര്യാതനായി. 1971 മുതൽ 1976 വരെയുള്ള കാലയളവിൽ കേരള പൊലീസിന്റെ അഖിലേന്ത്യാ ദേശീയ നീന്തൽ ചാംപ്യനായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് 5 ന് അമ്മഞ്ചേരിയിലെ പോളക്കാട്ട് വസതിയിൽ കൊണ്ടു വരും. നാളെ രാവിലെ 8ന് അയ്മനം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിക്കടുത്തുള്ള തറവാട്ട് വസതിയിലേക്കു കൊണ്ടു പോകും. സംസ്കാരം 2.30 ന് ശുശ്രൂഷയ്ക്കു ശേഷം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ.
ഭാര്യ : അന്നമ്മ മാത്യു (മണ്ണൂശ്ശേരിൽ). മക്കൾ: ഡോ ബോബി പി മാത്യു ( അസോഷ്യേറ്റ് പ്രഫസർ, സെന്റ് സേവ്യേഴ്സ് കോളജ് മുംബൈ) ബബിത പി. മാത്യു(യുഎസ്), ഡോ. ബിബിൻ പി. മാത്യു (ഐ എം എ മുൻ കോട്ടയം പ്രസിഡന്റ്, കൺസൾറ്റൻറ് ജനറൽ ആൻഡ് ലാപ്പറോസ്കോപിക് സർജൻ).

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: ആൻ പ്രിയ ഫിലിപ് (ചീഫ് മാനേജർ, എസ് ബി ഐ , പുണെ), അനിൽ മാത്യു തട്ടാരുപറമ്പിൽ (യുഎസ്), ഡോ. ഗായത്രി മേരി അലക്സ് (അനെസ്തേസിയോളജിസ്റ്റ് ഗവൺമെന്റ് ആശുപത്രി കുമരകം).