
സ്വന്തംലേഖകൻ
കോട്ടയം : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 4 വയസുകാരി സമീപത്തെ പഴയ വീടിന്റെ തൂണ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ജിജീഷിന്റെയും അനിലയുടേയും മകൾ ജുവൽ അന്നയാണ് മരിച്ചത്. ഇവരുടെ വീടിനോട് ചേർന്നു തന്നെയുള്ള പഴയ വീട് പകുതി പൊളിച്ചു മാറ്റിയിരുന്നു. ഇതേ തുടർന്ന് അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ തൂണ് മറിഞ്ഞ് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.