
സ്വന്തംലേഖകൻ
പാമ്പുകടിയേറ്റ വിദ്യാർത്ഥി വിവരം പറയാൻ സൈക്കിളിൽ അമ്മയുടെ അടുത്തേക്ക് പോയി..കൃത്യ സമയത്തു പരിചരണം കിട്ടാതായതോടെ പിന്നെ മരണമടഞ്ഞു .
11 വയസുകാരനായ ഷഫ്നാസ് ആണ് വിവരം പറയാൻ ഒരു കിലോമീറ്റർ അകലെ മാതാവ് ജോലി ചെയ്യുന്ന വീട്ടിലേക്കു സൈക്കിളിൽ പാഞ്ഞത്. ‘അമ്മ വിവരം അറിഞ്ഞതോടെ അവശനിലയിലായ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എറിയാട് കെ.വി.എച്ച്.എസി. നു സമീപം നീതിവിലാസം കോളനിയിൽ കല്ലുങ്ങൽ ഷാജിയുടെ മകനാണ് ഷഫ്നാസ്. ശനിയാഴ്ച വൈകിട്ട് വീടിനു സമീപം പറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് പാമ്പു കടിയേറ്റത്. കബറടക്കം നടത്തി. മാതാവ്: സീനത്ത്. സഹോദരി: ഫർസാന.