video
play-sharp-fill

മനോരമ ഭാഷാപോഷിണി കൺസൾട്ടന്റ് എം.കെ മാധവൻ നായർ  നിര്യാതനായി

മനോരമ ഭാഷാപോഷിണി കൺസൾട്ടന്റ് എം.കെ മാധവൻ നായർ നിര്യാതനായി

Spread the love

കോട്ടയം : ഭാഷാപോഷിണിയുടെയും മനോരമ ഇയർ ബുക്കിന്റെയും എഡിറ്റോറിയൽ കൺസൽട്ടന്റായിരുന്ന കാരാപ്പുഴ, ലക്ഷ്മിപുരം എം.കെ. മാധവൻനായർ (90) അന്തരിച്ചു. സംസ്കാരം ഇന്നു (4.02.19) രണ്ടിനു വീട്ടുവളപ്പിൽ.  സാഹിത്യ പ്രവർത്തക സഹകരണ സംഘം സെക്രട്ടറി, വൈസ് പ്രസിഡന്റ്, കേരളസാഹിത്യ അക്കാദമി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.  1928 സെപ്റ്റംബറിൽ പന്തളം കോയിക്കൽ തെക്കേൽ കുടുംബത്തിൽ ജനിച്ച മാധവൻ നായർ കോഴിക്കോട് സാമൂതിരി കോളേജിലും തൃശൂർ കേരളവർമ കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്.  പൗരനും ഭരണഘടനയും, റൈറ്റ് സഹോദരന്മാർ, കുട്ടികൾക്കുള്ള കഥകൾ, കുമയോണിലെ കടുവകൾ, ബഞ്ചമിൻ ഫ്രാങ്ക്ലിൻ, പുതിയ ചൈന, അമേരിക്കയിലെ വിദ്യാഭ്യാസം, ജാക് ലണ്ടൻ കഥകൾ, പുസ്തകത്തിന്റെ കഥ തുടങ്ങിയവ അദ്ദേഹം രചിച്ച വിവർത്തനങ്ങളാണ്.  മക്കൾ: എം.മധുചന്ദ്രൻ (എഡിറ്റർ ഇൻ ചാർജ്, വനിത), എസ്.ജയലക്ഷ്മി, എസ്.മഞ്ജു (ഫെഡറൽ ബാങ്ക്, കഞ്ഞിക്കുഴി). മരുമക്കൾ: എസ്.ജിത (സെന്റ് മേരീസ് സ്കൂൾ, പുത്തനങ്ങാടി), ഗോപിനാഥൻ കർത്ത (റിട്ട.ഫിഷറീസ് യൂണിവേഴ്സിറ്റി), അനിൽകുമാർ (കെഎംഎംഎൽ, ചവറ).  ∙∙