സ്വാമിനിയമ്മ കെ. ജഗദാംബികാ ദേവി നിര്യാതയായി

സ്വാമിനിയമ്മ കെ. ജഗദാംബികാ ദേവി നിര്യാതയായി

സ്വന്തം ലേഖകൻ

മൂലവട്ടം:  ജയഭവനിൽ പരേതനായ എ.എൻ രാജപ്പൻ നായരുടെ (റിട്ട.പഞ്ചായത്ത് സെക്രട്ടറി) ഭാര്യ കെ.ജഗദാംബികാ ദേവി (ശിവപ്രിയാനന്ദ സരസ്വതി , റിട്ട.ക്ലാർക്ക് അമൃത ഹൈസ്‌കൂൾ മൂലവട്ടം – 84) നിര്യാതയായി. പരേത പാക്കിൽ കുമ്പളശ്ശേരി കുടുംബാംഗമാണ്. സംസ്‌കാരം ഞായറാഴ്ച മൂന്നിന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ.

മക്കൾ – മോഹൻകുമാർ (ഗുജറാത്ത്), ശാന്തകുമാരി (വിശാഖപട്ടണം), പത്മജകുമാരി, സനൽകുമാർ (ചക്കര), ജയകുമാരി (അമൃതസ്‌കൂൾ മൂലവട്ടം).

മരുമക്കൾ – വനജകുമാരി, പി.രവീന്ദ്രനാഥ് (വിശാഖപട്ടണം), ജയചന്ദ്രൻ നായർ (റിട്ട.ഹോ.ക്യാപ്റ്റൻ ആർമി), പി.വി വേണു പാറയിൽ, ജയസുധ (അമൃത സ്‌കൂൾ മൂലവട്ടം)