play-sharp-fill
ചങ്ങനാശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ മരിച്ചത് 30 രോഗികൾ: ദുരൂഹത തുടരുന്നു; അന്വേഷണം എങ്ങും എത്താതെ അവസാനിക്കുമെന്ന ഭീതിയിൽ നാട്ടുകാർ

ചങ്ങനാശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ മരിച്ചത് 30 രോഗികൾ: ദുരൂഹത തുടരുന്നു; അന്വേഷണം എങ്ങും എത്താതെ അവസാനിക്കുമെന്ന ഭീതിയിൽ നാട്ടുകാർ

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറിയിൽ പുതുജീവൻ ട്രസ്റ്റ്  മാനസികാരോഗ്യ- ലഹരി വിമുക്ത കേന്ദ്രത്തില്‍ എട്ട് വര്‍ഷത്തിനിടെ ഉണ്ടായത് മുപ്പതിലധികം ദുരൂഹ മരണങ്ങളെന്ന് റിപ്പോർട്ട്. ഇത് അടക്കം  പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം അഡീഷനല്‍ ജില്ലാ മജിസ്‌ട്രേട്ട് (എഡിഎം) നടത്തിയ പ്രാഥമിക തെളിവെടുപ്പിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

പുതുജീവന്‍ ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിന് ശേഷമാണു സ്ഥാപനത്തിലെ മരണങ്ങൾ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്ത് വന്നത്.   2012 മുതലുള്ള റജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നാണ് ഇതുവരെ മുപ്പതിലേറെ മരണങ്ങള്‍ നടന്നതായി കണ്ടെത്തിയത്. ഇതില്‍ ആത്മഹത്യകളും ഉള്‍പ്പെടാം. സമഗ്രമായ അന്വേഷണം ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രസ്റ്റിന്റെ ലൈസന്‍സ് സംബന്ധിച്ചും തര്‍ക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഹൈക്കോടതിയിലെ കേസുകളുടെ പിന്‍ബലത്തിലാണ്.

ആക്ഷേപം നിരവധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാട്ടുകാരില്‍നിന്നും ജീവനക്കാരില്‍നിന്നും എഡിഎം വിവരങ്ങള്‍ ശേഖരിച്ചു. രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് കലക്ടര്‍ക്കു സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കിടെ മൂന്ന് അന്തേവാസികള്‍ മരിച്ച വാര്‍ത്ത പുറത്തുവന്നതോടെയാണ് പുതുജീവനെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചത്.

പത്തനംതിട്ട മുക്കൂട്ടുതറ വെൺകുറിഞ്ഞി കുറ്റിപ്പറമ്പിൽ ഷെറിൻ (44), തിരുവനന്തപുരം പേട്ട പാൽകുളങ്ങര ഗിരീഷ് സി.ജി (41), വാകത്താനം പുത്തൻചന്ത താന്നിക്കൽ എബ്രഹാം യുഹാന്നോൻ (22) എന്നിവരാണ് 24 മുതൽ 29 വരെയുള്ള തീയതികളിൽ മരിച്ചത്.