
പൗരത്വ ബിൽ പ്രതിഷേധം: വാർത്തകൾക്ക് വിലക്കുമായി കേന്ദ്ര സർക്കാർ : ചാനലുകൾക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യം പൗരത്വ ബില്ലിന്റെ പേരിൽ മറ്റൊരിക്കലും ഇല്ലാത്ത രീതിയിലുള്ള പ്രതിഷേധത്തെ നേരിടുമ്പോൾ , ഇന്റർനെറ്റ് അടച്ച് പൂട്ടിയതിന് പിന്നാലെ മാധ്യമങ്ങൾക്ക് വാർത്താ വിലക്കും ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.
ദേശവിരുദ്ധമായ വാർത്തകൾ നൽകരുതെന്ന സർക്കുലർ ചാനലുകൾക്ക് നൽകിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ദേശ വിരുദ്ധ വാർത്തയുടെ മാനദണ്ഡം പക്ഷേ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. ഇത് തങ്ങൾ തീരുമാനിക്കും എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ നിയമത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ദേശ വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കരുതന്ന ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സർക്കുലർ ചാനൽ ഓഫിസുകളിൽ എത്തി. അക്രമത്തിന് പ്രേരിപ്പിക്കാന്‍ സാദ്ധ്യതയുള്ളതോ ദേശ വിരുദ്ധ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും വാര്‍ത്താ ചാനലുകളോട് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ആവശ്യപ്പെട്ടു.
10 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് നിര്‍ദശം നല്‍കുന്നത്.അക്രമ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ദേശവിരുദ്ധമായ ഏതുതരത്തിലുള്ള ഉള്ളടക്കവും ലൈസന്‍സിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. ഇത് പാലിച്ചുകൊണ്ടുവേണം എല്ലാ സ്വകാര്യ ചാനലുകളും പ്രവര്‍ത്തിക്കേണ്ടത്. വ്യക്തികളെയോ സമൂഹത്തെയോ അപമാനിക്കുന്ന വാര്‍ത്ത നല്‍കരുതെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിൻ്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JV0Me0BojDfD2olHYSgpXI