play-sharp-fill
ആളെകൊല്ലും പാതഇരട്ടിപ്പിക്കൽ: റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ;  പനയക്കഴുപ്പ് റോഡിൽ ദുരിതകാലം

ആളെകൊല്ലും പാതഇരട്ടിപ്പിക്കൽ: റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ; പനയക്കഴുപ്പ് റോഡിൽ ദുരിതകാലം

സ്വന്തം ലേഖകൻ
കോട്ടയം: പാതഇരട്ടിപ്പിക്കൽ ജോലികൾ അനിശ്ചിതമായി നീളുമ്പോൾ ചുങ്കം പനയ്ക്കഴുപ്പ് റോഡിൽ അപകടങ്ങളും പെരുകുന്നു.
നാട്ടുകാരുടെ ജീവൻ വച്ച് പന്താടുകയാണ് റെയിൽവേ അധികൃതർ. വെള്ളക്കെട്ട് ഒഴിവാക്കാൻ പാളത്തിലൂടെ നടക്കേണ്ടി വരുന്ന നാട്ടുകാർ അതിദുരിതമാണ് ഇപ്പോൾ നേരിടുന്നത്.
കഴിഞ്ഞ ദിവസം ഈ വെള്ളക്കെട്ടിലൂടെയുള്ള യാത്ര ഒഴിവാക്കി റെയിൽവേ പാളത്തിലൂടെ നടന്നുപോയ വയോധികൻ ട്രെയിൻ തട്ടി മരിച്ചതോടെയാണ് വീണ്ടും പ്രശ്‌നം അധികൃതരുടെ അനാസ്ഥ തന്നെയാണ് എന്ന് വ്യക്തമാകുന്നത്.
നാഗമ്പടം പ്രസീദയിൽ കെ.ആർ. തമ്പി(82) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ ഇദ്ദേഹം ട്രെയിൻ ഇടിച്ച് മരിക്കുകയായിരുന്നു.
രണ്ടു വർഷത്തോളമായി പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി റെയിൽവേ സ്ഥലം ഏറ്റെടുക്കുകയും, നിർമ്മാണ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, പദ്ധതി പ്രവർത്തനങ്ങൾ പക്ഷേ, എങ്ങും എത്തിയില്ല. ചെറിയ മഴപെയ്യുമ്പോൾ തന്നെ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. പ്രദേശത്ത് ഏകദേശം 83 കുടുംബങ്ങളാണ് ഈ ഭാഗങ്ങളിൽ താമസിക്കുന്നത്.
വിദ്യാർഥികൾ അടക്കമുള്ളവർ വെള്ളക്കെട്ടിലൂടെ നടന്നുപോകുന്നത്.
കഴിഞ്ഞ ദിവസം വെള്ളക്കെട്ടിലൂടെ നടന്നുപോയ വീട്ടമ്മയും കുഞ്ഞും വീണു. ഇവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
വെള്ളക്കെട്ട് ഒഴിവാക്കാനായി ചിലർ തൊട്ടടുത്ത ലോഡ്ജിന്റെയും പുരയിടത്തിന്റെയും മതിലിലൂടെ കയറിയാണ് നടന്നു പോകുന്നത്.
നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളക്കെട്ട് മാറ്റാനായി ശ്രമംനടത്തിയെങ്കിലും വിജയം കണ്ടില്ല.
ഇവിടെയുണ്ടായിരുന്ന ഓട അടഞ്ഞുപോയതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാർ പറഞ്ഞു.