play-sharp-fill
കൃഷിപ്പണിയ്ക്കിടെ കർഷകൻ കുഴഞ്ഞു വീണ് മരിച്ചു

കൃഷിപ്പണിയ്ക്കിടെ കർഷകൻ കുഴഞ്ഞു വീണ് മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം:കൃഷിപ്പണിയ്ക്കിടെ കർഷകൻ കൃഷിയിടത്തിൽ കുഴഞ്ഞു വീണ് മരിച്ചു.


അതിരമ്പുഴ ചൂരമലയിൽ കെ.കെ. കുമാരൻ (72 ) ആണ് വീടിന് സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണത്. അടുത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാരം തിങ്കളാഴ്‌ച രാവിലെ 10 മണിയ്ക്ക് ഇരുവേലിയ്ക്കലെ വീട്ടുവളപ്പിൽ . ഭാര്യ: ശാരദ മക്കൾ: ലൈജു, ലിജ[ഇ.സി.ജി ടെക്നീഷ്യൻ മെഡിക്കൽ കോളേജ്],
ലിജി, ലൈജി [സ്റ്റാഫ് നഴ്സ് മെഡിക്കൽ കോളേജ് .
മരുമക്കൾ: സന്തോഷ് തമ്പി [കുമാരനല്ലൂർ ] , എം.എസ്. അനീഷ് കുമാർ [ ന്യൂസ് 18 കേരള ], അനീഷ് (തെള്ളകം) രേഖ [ അമ്മൂസ് ബ്യൂട്ടി പാർലർ ]