
കോട്ടയം എലിക്കുളം പഞ്ചായത്ത് അംഗം ജോജോ ചീരാംകുഴി കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു
സ്വന്തം ലേഖകന്‍
കോട്ടയം: എലിക്കുളം പഞ്ചായത്തംഗം ജോജോ ചീരാംകുഴി (58) അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചതാണ് മരണകാരണം. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് ബാധിതനാവുകയായിരുന്നു. ഇന്ന് 12 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
കോണ്‍ഗ്രസ് വിമതനായി എലിക്കുളം 14-ാം വാര്‍ഡില്‍ മത്സരിച്ച ജോജോ 330 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. കോവിഡ് ബാധിതനായതിനാല്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നില്ല. മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മരണാനന്തര ചടങ്ങുകള്‍ നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :