സിനിമയുടെ ലൊക്കേഷൻ നോക്കാനെത്തി കുഴഞ്ഞു വീണു: ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ തിരികെ പിടിക്കാനായില്ല; പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അന്തരിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: പുതിയ സിനിമയുടെ ലൊക്കേഷൻ പരിശോധിക്കാനെത്തിയ പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു കുഴഞ്ഞു വീണ് മരിച്ചു. കുഴഞ്ഞ് വീണതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോഴിക്കോട്ട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു. കുഴഞ്ഞുവീണ രാമചന്ദ്ര ബാബുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
25ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച അദ്ദേഹം തമിഴ്, തെലുഗു, ഹിന്ദി, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളുടെയും പരസ്യചിത്രങ്ങളുടെയും ഛായാഗ്രഹണവും നിര്‍വ്വഹിച്ച അദ്ദേഹത്തിന് നാലു തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ് നാട്ടിലെ ചെങ്കല്‍പ്പട്ട് ജില്ലയിലെ മധുരാന്തകത്തില്‍ 1947 ഡിസംബര്‍ 15-നാണ് രാമചന്ദ്രബാബു ജനിച്ചത്. 1966-ല്‍ മദ്രാസ് ലൊയോള കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിക്ക് ചേര്‍ന്നു. അവിടെവച്ച് പില്‍ക്കാലത്ത് സംവിധായകരായി മാറിയ ബാലു മഹേന്ദ്ര, ജോണ്‍ എബ്രഹാം, കെ.ജി. ജോര്‍ജ്ജ് എന്നിവരുമായി അദ്ദേഹം സൗഹൃദത്തിലായി. 1971ല്‍ ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടി.
കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ 1972-ല്‍ പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു. ജോണ്‍ എബ്രഹാമിന്റെയും തിരക്കഥാകൃത്തായ എം. ആസാദിന്റെയും ആദ്യചിത്രം കൂടിയായിരുന്നു അത്. നിര്‍മ്മാല്യം (1973), സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു. യഥാക്രമം എം ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്ജ് എന്നിവരുടെ ആദ്യ സംവിധാനസംരംഭങ്ങളായിരുന്നു ഇവ.
രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976-ല്‍ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവര്‍ണ്ണചിത്രം (ഈസ്റ്റ്മാന്‍ കളര്‍). ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം അദ്ദേഹം നേടി. ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം (1978), ചാമരം (1980), ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ഛായാഗ്രഹണത്തിലെ സാങ്കേതിക പുരോഗതികള്‍ മലയാളസിനിമയിലേക്കു കൊണ്ടുവരുന്നതില്‍ രാമചന്ദ്രബാബു ഒരു മുഖ്യപങ്കു വഹിച്ചു. ദക്ഷിണേന്ത്യയില്‍ ചിത്രീകരിച്ച ആദ്യ സിനിമാസ്‌കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് രാമചന്ദ്രബാബുവാണ്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കമല്‍ഹാസന്‍, രജനികാന്ത്, ജയഭാരതി തുടങ്ങിയ പ്രമുഖതാരങ്ങള്‍ അഭിനയിച്ചുവെങ്കിലും ചിത്രത്തിന്റെ റിലീസ് വൈകി. മറ്റൊരു സിനിമാസ്‌കോപ് ചിത്രമായ തച്ചോളി അമ്ബു (1978) അതിനേക്കാള്‍ മുന്‍പ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്‌കോപ് ചിത്രമെന്ന ഖ്യാതി പ്രസ്തുത ചിത്രം സ്വന്തമാക്കുകയും ചെയ്തു.
മലയാളത്തിലെ ആദ്യ 70ാാ ചലച്ചിത്രമായ പടയോട്ടത്തിന്റെ (1982) ഛായാഗ്രാഹകനും രാമചന്ദ്രബാബുവാണ്. തച്ചോളി അമ്ബുവിന്റെ നിര്‍മ്മാതാക്കളായ നവോദയ നിര്‍മ്മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഈ ചിത്രം സിനിമാസ്‌കോപ്പില്‍ ചിത്രീകരിച്ച ശേഷം സാങ്കേതികവിദ്യയുടെ സഹായത്താല്‍ 70ാാലേക്ക് മാറ്റുകയായിരുന്നു.
ലതികയാണ് ഭാര്യ, മക്കള്‍: അഭിഷേക് ആര്‍ ബാബു, അഭിലാഷ് ആര്‍ ബാബു.