പി.ടി.എസ് ബസുടമ പി.കെ ബൈജു നിര്യാതനായി

Spread the love

കുമരകം: വിരിപ്പുകാല പറമ്പിൽ (മാളികയിൽ) പരേതനായ പി.കെ കരുണാകരന്റെയും സാവിത്രിയുടെയും മകൻ പി.ടി.എസ് ബസ് ബസ് ഉടമയും അബ്കാരി കോൺട്രാക്ടറുമായ പി.കെ ബൈജു (56) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച നാലിന് വീട്ടുവളപ്പിൽ. തറവാട് ഫാമിലി റസ്റ്ററന്റ് ഉടമയാണ്. എസ്.എൻ.ഡി.പി യോഗം വിരിപ്പുകാല ശാഖ പ്രസിഡന്റ്, കവണാറ്റിൻകര ശ്രീനാരായണ ബോട്ട് ക്ലബ് പ്രസിഡന്റ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, കോട്ടയം റേഞ്ച് അബ്കാരി കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ചേർത്തല കൊച്ചുകരിയിൽ അനിത, മക്കൾ – ആര്യ, ആർദ്ര.