
വെറ്റിലമുറുക്കാന്‍ അടയ്ക്കാ വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണു; അടയ്ക്കാ വൃത്തിയാക്കാന്‍ ഉപയോഗിച്ച കത്തി വയറ്റില്‍ കുത്തിക്കയറി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ അച്ഛന് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍
കാസര്‍കോഡ്: വെറ്റില മുറുക്കാന്‍ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ, അതേ കത്തി വയറ്റില്‍ കുത്തിക്കയറി യുവാവ് മരിച്ചു. രാജപുരം, എണ്ണപ്പാറ മുക്കുഴിയിലെ കുളങ്ങര വീട്ടില്‍ രാമന്‍ കുട്ടിയുടെ മകന്‍ ബിജു (38) ആണ് മരിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ് മുന്‍പും ഇത്തരത്തില്‍ ബോധരഹിതനായി വീണിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിനുശേഷം വെറ്റില മുറുക്കുന്നതിന് വീടിന് പുറത്തേക്കിറങ്ങി അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീഴുകയായിരുന്നു. താഴേയ്ക്ക് വീഴുന്നതിനിടെ അടയ്ക്ക വൃത്തിയാക്കാന്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി വയറ്റില്‍ കുത്തിക്കയറുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതാവ്: തങ്കമ്മ. ഭാര്യ: നീതു. മൂന്നുമാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്. സഹോദരങ്ങള്‍: ജിജി, ഷാജി, പരേതനായ സജി.
Third Eye News Live
0
Tags :