വിവാഹത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു; പാലാ ഈരാറ്റുപേട്ട റോഡിലെ അപകടം നടന്നത് ഇന്നലെ രാത്രി

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: വിവാഹത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. പാലാ- ഈരാറ്റുപേട്ട റോഡില്‍ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് ആണ് മരിച്ചത്. അടുത്ത ഞായറാഴ്ച വാഴക്കുളം സ്വദേശിനിയുമായി വിവാഹം നടക്കാനിരിക്കെയാണ് അജിത്തിന്റെ ദാരുണാന്ത്യം.

ശനിയാഴിച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. അജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജിബിനും കാര്യമായ പരിക്കുണ്ട്. ഇരുവരെയും ചേര്‍പ്പുങ്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group