
എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ തോമസ് സെബാസ്റ്റ്യൻ (46) ഇല്ലിക്കമുറിയിൽ നിര്യാതനായി
പൊടിമറ്റം : എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ തോമസ് സെബാസ്റ്റ്യൻ ഇല്ലിക്കമുറിയിൽ (46) നിര്യാതനായി. ദീർഘനാളായി അർബുധ രോഗബാധിതനായിരുന്നു . ഇന്ന് മൂന്നുമണിയോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.
ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. ഭാര്യ ഇന്ദു എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപികയാണ്. മക്കൾ മെരിറ്റ, അനീറ്റ ആനക്കല്ല് സെന്റ് ആന്റണിസ് സ്കൂൾ വിദ്യാർത്ഥികളാണ്. .
സംസ്ക്കാര ശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കാഞ്ഞിരപ്പള്ളി രൂപത അധ്യകഷൻ മാർ മാത്യു അറയ്ക്കലിന്റെ കാർമ്മികത്വത്തിൽ . പൊടിമറ്റത്തുള്ള ഭവനത്തിൽ നിന്നും ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് ദേവാലയത്തിലെ കല്ലറയിൽ സംസ്കരിക്കും.
Third Eye News Live
0