ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് എൻ.ആർ ശ്രീധരൻ നായർ നിര്യാതനായി

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് എൻ.ആർ ശ്രീധരൻ നായർ നിര്യാതനായി

മണിമല: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ ജില്ലാ എക്സിക്യുട്ടിവ് കമ്മിറ്റി അംഗവുമായിരുന്ന ആലപ്ര വാഴക്കുന്നത്ത് എൻ.ആർ.ശ്രീധരൻ നായർ (84) നിര്യാതനായി. മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മണിമല സഹകരണ ബാങ്ക് പ്രസിഡന്റ്, മണിമല വിമല ഖാദി സൊസൈറ്റി പ്രസിഡന്റ്, സി.പി.ഐ വാഴൂർ മണ്ഡലം സെക്രട്ടറി, ഐ.ഐ.ടി.യു.സി ചെത്തു തൊഴിലാളി യൂണിയൻ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്, ആലപ്ര സോഷ്യൽ വെൽഫയർ സമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്. എഫ്.എ.സി.ടിയിലെ ജോലി രാജിവച്ചാണ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായത്. ഭാര്യ: അയിരൂർ പുതിയകാവ് പതിയാതുണ്ടിയിൽ എം.കെ.സരസമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: അഡ്വ.വി.എസ്.മനുലാൽ (പ്രസിഡന്റ്, കൺസ്യൂമർ കോർട്ട്, കോട്ടയം), മഞ്ജു വിനോദ് (സെക്രട്ടറി, മണിമല സർവീസ് സഹകരണ ബാങ്ക്), വി.എസ്.ശരത് ( എ.ഐ.വൈ.എഫ് സംസ്ഥാന സമിതി അംഗം). മരുമകൻ: അഡ്വ. കെ. വിനോദ് (ഇളങ്ങുളം മുളയ്ക്കൽ കുടുംബാംഗം). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.